കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിന്റെ ശാന്തിദൂതുമായി ഇരുരാഷ്ട്ര തലവന്മാരും ; കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനം ; ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാകും

സമാധാനത്തിന്റെ പാതയില്‍ നീങ്ങാന്‍ ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണ. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാകും.
ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവച്ചത്.
ഇന്ന് രാവിലെയാാണ് ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയയിലെത്തിയത്. അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി അയല്‍രാജ്യത്തലവനെ സ്വീകരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണകൊറിയയിലെലെത്തിയത്. ഒരു ദശകത്തിന് ശേഷമാണ് ഇരുകൊറിയന്‍ തലവന്‍മാരും ചര്‍ച്ചകള്‍ നടന്നത്.
യുദ്ധോപകരങ്ങളുടെ ശേഖരം കുറയ്ക്കുക, പരസ്പരം വിരോധമുണ്ടാക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക, അതിര്‍ത്തി സമാധാന മേഖലയാക്കുക, അമേരിക്ക ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുക എന്നിവയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്.
ഉടന്‍ തന്നെ ദക്ഷിണ കൊറിനന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയയും സന്ദര്‍ശിക്കും. തന്റെ രാജ്യത്ത് എത്തണമെന്ന് കിമ്മിന്റെ ക്ഷണം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























