മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു

കേരളത്തിലെ ആദ്യ കാല വനിതാ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ ലീലാ മേനോന്‍ (86) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതയായ ലീലാ മേനോന്‍ ഞായറാഴ്ച രാത്രി കൊച്ചിയിലാണ് അന്തരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു അടക്കം നിരവധി മാദ്ധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ലീലാ മേനോന്‍ ജന്മഭൂമി ചീഫ് എഡിറ്ററായിരുന്നു.
എറണാകുളം വെങ്ങോലയില്‍ ജനിച്ച ലീലാ മേനോന്റെ നിലയ്ക്കാത്ത സിംഫണിയെന്ന ആത്മകഥ ഏറെ ശ്രദ്ധേയമാണ്. ഹൃദയ പൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha






















