Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ , അഫിലിയേറ്റ് മാര്‍ക്കറ്റിങ് വഴി കാശുണ്ടാക്കാൻ ഇതാ വഴി ...!

30 DECEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

സമ്മര്‍ദങ്ങളേതുമില്ലാതെ വളരെ ഈസിയായി നടത്താവുന്ന ബിസിനസാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ സ്റ്റോക്കുകളാണ് നിങ്ങള്‍ വില്‍ക്കുന്നത്. സ്വന്തമായി ബിസിനസ് ആരംഭിച്ച് ബോസാകാനാൻ ആഗ്രഹിക്കുന്നവർക്ക് ഈ സംരഭവം ഏറെ പ്രയോജനകരമാണ് . അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്ത കൂടുതല്‍ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷന്‍ നേടുന്ന രീതിയാണിത്.

സിമ്പിളായി പറഞ്ഞാല്‍ ഒരു ഇടനിലക്കാരന്റെ പണി. ഇങ്ങനെ മാര്‍ക്കറ്റിങ് ചെയ്യുമ്പോള്‍ എന്താണ് ഗുണമെന്നല്ലേ. നിങ്ങള്‍ മാര്‍ക്കറ്റിങ് ചെയ്യുന്ന വസ്തു ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആ ലാഭത്തിന്റെ ഒരു പങ്ക് നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. ഉപഭോക്താവ് സാധനം വാങ്ങിയാല്‍ കമ്മിഷനോ ലാഭമോ പരസ്യഫീയോ ആയി നിങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കും. നമ്മള്‍ നല്‍കുന്ന പരസ്യത്തിലൂടെ ആളുകളെ എത്തിച്ച് സാ ധനങ്ങള്‍ വാങ്ങിപ്പിക്കുക മാത്രമാണ് നമ്മളുടെ ജോലി. പണമിടപാടുകള്‍, പായ്ക്കിംഗ്, ഡെലിവറി, കസ്റ്റമര്‍ കെയര്‍, റിട്ടേണ്‍ തുടങ്ങി എല്ലാ ഇടപാടുകളും അഫിലിയേറ്റ് ചെയ്യുന്ന കമ്പനി നോക്കും.

പ്രധാനമായ 4 സ്റ്റെപ്പുകള്‍ നമുക്ക് നോക്കാം ...


സ്റ്റെപ്പ് 1: നിങ്ങളുടെ വെബ്സൈറ്റ്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ജനപ്രിയമാക്കുക. അതിലേക്കുള്ള ട്രാഫി ക്ക് വര്‍ധിപ്പിച്ച് പരമാവധി ആളുകളെ സന്ദര്‍ശിപ്പിക്കുക.

സ്റ്റെപ്പ് 2: അഫിലിയേറ്റ് ചെയ്ത കമ്പനിയില്‍ നിന്നു തരുന്ന ലിങ്ക് (അഫിലിയേറ്റ് ഐ.ഡി അടങ്ങിയ യു.ആര്‍.എല്‍) ആകര്‍ഷകമായ രീതിയില്‍ ഷെയര്‍ ചെയ്യുക. കണ്ടാല്‍ ക്ലിക്ക് ചെയ്യുന്ന രീതിയിലേക്കു മാറ്റുക.

സ്റ്റെപ്പ് 3: പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്ന നിങ്ങളുടെ സന്ദര്‍ശകന്‍ അഫിലിയേറ്റ് കമ്പനിയില്‍ നിന്ന് സാധനം വാങ്ങുന്നു.

സ്റ്റെപ്പ് 4: സന്ദര്‍ശകന്‍ ആ വെബ്സൈറ്റില്‍ നിന്ന് ഇനി എന്തു വാങ്ങിയാലും അതിന്റെ കമ്മിഷനോ ലാഭമോ നിങ്ങള്‍ക്കും ലഭിക്കും.

കമ്മിഷന്‍ പല കമ്പനികളിലും വ്യത്യസ്തമാണ്. താരതമ്യ പഠനം നടത്തി ഉചിതമെന്നു തോന്നുന്നത് തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നമ്മുടെ ഓഡിയന്‍സ് വാങ്ങാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെ വെബ്സൈറ്റായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ ഓഡിയന്‍സ് സാധാരണക്കാരാണെന്നിരിക്കട്ടെ, അവരുടെ മുമ്പില്‍ ആഡംബര കാറുകളുടെ പരസ്യം വച്ചിട്ട് കാര്യമില്ല.

ഉല്‍പ്പന്നം വാങ്ങിയില്ലെങ്കിലും ക്ലിക്ക് ചെയ്താല്‍ മാത്രം പണം കൊടുക്കുന്ന കമ്പനികളുമുണ്ട്. അത് ചെറിയ തുകയായിരിക്കും. ക്ലിക്ക് ചെയ്ത് അന്ന് സാധനം വാങ്ങാതെ 30 ദിവസത്തിനുള്ളില്‍ അതേ കസ്റ്റമര്‍ വീണ്ടും വന്ന് വാങ്ങിയാല്‍ കമ്മിഷന്‍ നല്‍കുന്ന കമ്പനികളുമുണ്ട്.

ഇതെല്ലാം നടക്കുന്ന പരിപാടിയാണോ എന്ന് ആലോചിക്കേണ്ട. വളരാനുള്ള താല്‍പ്പര്യവും മാര്‍ക്കറ്റിംഗ് ചെയ്യാനുള്ള കഴിവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ നല്ല നിലയിലെത്താനാവും.

ആമസോണിന്റെ അഫിലിയേറ്റ് മാര്‍ക്കറ്റിലൂടെ മാസം ഒരു കോടി രൂപ നേടുന്ന മലയാളിയുണ്ടെന്നോര്‍ക്കണം. ഇതൊന്നുമല്ല, ഇതിലും എത്രയോ ഇരട്ടികള്‍ കൂളായി സമ്പാദിക്കുന്ന ഒരുപാട് വെബ്സൈറ്റുകളും കമ്പനികളും ലോകത്തുണ്ട്.

അഫിലിയേഷന്‍ എങ്ങനെ കിട്ടും?

ഏതാണ്ടെല്ലാ ഇ- കൊമേഴ്സ് കമ്പനികളും അഫിലിയേഷന്‍ നല്‍കുന്നുണ്ട്. ഇത് അനുവദിക്കുന്ന എല്ലാ വെബ്സൈറ്റുകളുടെയും ചുവട്ടിലെ ടാസ്‌ക്ബാറില്‍ അഫിലിയേറ്റ് എന്ന ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യാം. മൂന്നു മാസം മുതല്‍ ആറു മാസം വരെയുള്ള കാലയളവില്‍ അഫിലിയേഷന്‍ ലഭിക്കും.

അഫിലിയേഷന്‍ ലഭിച്ചാല്‍, ലോഗിന്‍ ചെയ്ത് അവര്‍ നല്‍കുന്ന പരസ്യത്തിന്റെ കോഡ് കോപ്പി ചെയ്യുക. നിങ്ങളുടെ അഫിലിയേറ്റ് ഐ.ഡി ഉള്‍ക്കൊള്ളുന്ന സവിശേഷ യു.ആര്‍.എല്‍ ആയിരിക്കും ഇത്.
ഡിസൈന്‍ ചെയ്ത പോസ്റ്ററോ, ടെക്സ്റ്റ് ലിങ്കോ.. ഏതുമാവാം. കോഡില്‍ മാറ്റമൊന്നും വരുത്തരുത്. ഓരോ കോഡിലും അതിന്റെ അഫിലിയേറ്റ് ഐ.ഡി ഉണ്ടാവും.

കോപ്പി ചെയ്ത കോഡ് നിങ്ങളുടെ വെബ്സൈറ്റില്‍, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ഷെയര്‍ ചെയ്യുക. നിങ്ങളുടെ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് എത്രപേര്‍ അവരുടെ വെബ്സൈറ്റില്‍ കയറിയെന്നും സാധനം വാങ്ങിയെന്നും എന്തു വാങ്ങിയെന്നുമുള്ള വിശദ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനാവും. ഇതനുസരിച്ച് നിങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കമ്മിഷനെത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (17 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (22 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (29 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (41 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends