ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ഒമാനില്‍ അവസരം; നോര്‍ക്ക റൂട്സ് മുഖേന നിയമനം
നോര്‍ക്ക റൂട്സ് മുഖേന ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ഒമാനില്‍ തൊഴിലവസരം. ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്കാണ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം നടത്തുന്നത്.
ബിഎസ്സി നഴ്സിങ്ങും കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എംബിബിഎസും, എംഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.norkaroots.org
https://www.facebook.com/Malayalivartha