Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ പ്രധാന സർവ്വകലാശാലകളിൽ ഒഴിവുകൾ ..ഉടൻ അപേക്ഷിക്കാം

14 JANUARY 2020 04:31 PM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാലക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ്മ സെൻ്റര്‍ ഓഫ് എക്സലൻസ് ഫോര്‍ വിഷ്വൽ ആര്‍ട്സ് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ട് ഹിസ്റ്ററിയിലെ ലക്ചറര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള പി.ജിയാണ് അടിസ്ഥാന യോഗ്യത. അധ്യാപന യോഗ്യതയും നെറ്റും ഉള്ളവർക്ക് മുൻഗണന ഉണ്ട്

പ്രായ പരിധി : അപേക്ഷകർക്ക് പ്രായം 50 കവിയാൻ പാടില്ല

35,000 രൂപയാണ് പ്രതിമാസ ശമ്പളം

ജനറൽ വിഭാഗത്തിന് 250 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. കേരള യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.

കമ്പ്യൂട്ടര്‍ സെൻ്ററിൽ പ്രോഗ്രാമറുടെ ഒഴിവുണ്ട്. തത്സമയ അഭിമുഖം വഴിയാണ് കരാര്‍ അടിസ്ഥാനത്തിൽ ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്. 36 വയസ്സാണ് പ്രായപരിധി. അനുബന്ധ രേഖകളും അപേക്ഷയും ജനുവരി 17ന് പ്രോ-വൈസ് ചാൻസലറുടെ ഓഫീസിൽ എത്തണം. ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ അറ്റൻഡര്‍ ഒഴിവിലേക്ക് ജനുവരി 18 വരെയാണ് അപേക്ഷകൾ സമര്‍പ്പിക്കാവുന്നത്. 35 വയസ്സാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദ വിവരങ്ങൾ കേരള യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

തൃശൂര്‍ മണ്ണൂത്തിയിൽ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ആൻഡ് ആനിമൽ സയൻസ് കോളേജിലെ സെൻട്രൽ ഇൻസ്ട്രുമെൻ്റ്സ് ലബോറട്ടറിയിലേക്ക് ഇൻസ്ട്രുമെൻ്റേൻ എൻജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജനുവരി 31ന് രാവിലെ 10.30ന് കോളേജിൽവെച്ച് നടക്കുന്ന അഭിമുഖത്തിലൂടെയാവും തിരഞ്ഞെടുപ്പ്. ഇൻസ്ട്രുമെൻ്റേഷനിൽ എംടെക്കും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങിലെ കോഴ്സ് ഇൻ ചാര്‍ജ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 9 ആയിരുന്നു. ഓൺലൈൻ അപേക്ഷയുടെ പകര്‍പ്പും മറ്റ് സര്‍ട്ടിഫിക്കറ്റും നിർദ്ദിഷ്ഠ വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16 ആണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends