നേവല്‍ അക്കാദമി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം; 418 ഒഴിവുകൾ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് വിജ്ഞാപനം പുറത്തിറങ്ങി. 418 ഒഴിവുകളുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 ഒഴിവുകൾ (ആര്‍മി 208, നേവി 42, എയര്‍ഫോഴ്സ് 120) ഒഴിവ്, നേവല്‍ അക്കാദമി 48 ഒഴിവ് (10+2 കേഡറ്റ് എന്‍ട്രി സ്കീം)എന്നിങ്ങനെ .
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത; എന്‍.ഡി.എ. ആര്‍മി വിങ് അപേക്ഷിക്കുന്നവർ 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യം നേടിയിരിക്കണം .എയര്‍ഫോഴ്സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് 10+2 പാറ്റേണില്‍ 12ാം ക്ലാസ് പാസ്/തത്തുല്യം.അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കമ്മിഷന് നിര്‍ദേശിക്കുന്ന കാലയളവിനുള്ളില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കുക. നല്ല ശാരീരികമാനസിക ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായ പരിധി 2001 ജൂലായ് 2നും 2004 ജൂലായ് 1നും ഇടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്മാര് അപേക്ഷിക്കുക. www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ.
https://www.facebook.com/Malayalivartha