Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ഐ.ടി.എസ്-ബിറ്റ്‌സ് എന്ന പേരിൽ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്ക് ഇപ്പോൾ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എന്‍ജിനിയറിങ് (ബി.ഇ.), സയന്‍സ് (എം.എസ്‌സി.), ഫാര്‍മസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിന് (ബിറ്റ്‌സാറ്റ്) അപേക്ഷിക്കാം.....

22 JANUARY 2020 01:25 PM IST
മലയാളി വാര്‍ത്ത


ബി.ഐ.ടി.എസ്-ബിറ്റ്‌സ് എന്ന പേരിൽ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്ക് ഇപ്പോൾ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എന്‍ജിനിയറിങ് (ബി.ഇ.), സയന്‍സ് (എം.എസ്‌സി.), ഫാര്‍മസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിന് (ബിറ്റ്‌സാറ്റ്) അപേക്ഷിക്കാം.......

എന്‍ജിനിയറിങ് വിഭാഗത്തിൽ കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, ബയോടെക്‌നോളജി എന്നീ ബ്രാഞ്ചുകളുണ്ട്

സയന്‍സ് വിഭാഗത്തില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് എന്നീ എം.എസ്സി. കോഴ്‌സുകളാണ് ഉളളത് . ബാച്ചിലര്‍ ഓഫ് ഫാര്‍മസി കോഴ്‌സും ഉണ്ട്. താൽപ്പര്യമുള്ളവർക്ക് കാമ്പസ് തിരിച്ചുള്ള കോഴ്‌സ് വിവരങ്ങള്‍ അറിയുന്നതിന് www.bitsadmission.com ലെ ബിറ്റ്‌സാറ്റ് ലിങ്കിലുള്ള ബ്രോഷർ പ്രയോജനപ്പെടുത്താവുന്നതാണ് .......

ബിറ്റ്‌സില്‍ ബിരുദ പഠനത്തിന് പ്ലസ് ടു/തത്തുല്യം ആണ് കുറഞ്ഞ യോഗ്യത. അതില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പ്ലസ് ടു വിനു പഠിച്ചവര്‍ക്ക് എല്ലാ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ബി.ഫാമിന് മാത്രമേ അപേക്ഷിക്കാൻ ആകൂ . പ്ലസ്ടു/തുല്യ പരീക്ഷ 2019-ല്‍ ജയിച്ചവർക്കും 2020-ല്‍ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .
പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവയ്ക്ക് മൂന്നിനും കൂടി 75-ഉം, ഇവയിലോരോന്നിലും 60-ഉം ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം

ബിറ്റ്‌സാറ്റ് 2020 മേയ് 16-നും 25-നും ഇടയ്ക്ക് ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. തിരുവനന്തപുരത്തും സെന്റർ ഉണ്ടായിരിക്കും... മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ നിന്നും 40 വീതവും മാത്തമാറ്റിക്‌സ്/ബയോളജിയില്‍ 45-ഉം ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ലോജിക്കല്‍ റീസണിങ് എന്നിവയില്‍നിന്നും യഥാക്രമം 15-ഉം 10-ഉം ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. 150 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ ശേഷവും സമയം അവശേഷിക്കുന്ന പക്ഷം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നീ വിഷയങ്ങളില്‍നിന്നും നാലുവീതം അധിക ചോദ്യങ്ങള്‍ ആവശ്യപ്പെടാം. ഈ ഓപ്ഷന്‍ എടുത്താല്‍ നേരത്തേ ഉത്തരം നല്‍കിയ 150 ചോദ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. ശരിയുത്തരത്തിന് മൂന്നുമാര്‍ക്ക്. തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പരീക്ഷ കഴിയുമ്പോള്‍ സ്‌കോര്‍ അറിയാം

www.bitsadmission.com വഴി മാര്‍ച്ച് 31 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷ നല്‍കാം. അപേക്ഷാഫീസ് ആണ്‍കുട്ടികള്‍ക്ക് 3300 രൂപ. പെണ്‍കുട്ടികള്‍ക്ക് അപേക്ഷാ ഫീസിൽ ഇളവിന്ദ് .. 2800 രൂപയായിരിക്കും പെൺകുട്ടികൾക്കുള്ള അപേക്ഷാ ഫീസ് . നല്‍കിയ അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ ഏപ്രില്‍ ഒന്നു-നും 18-നും ഇടയ്ക്ക് പരീക്ഷാ തീയതിയും സ്ലോട്ടും ബുക്കു ചെയ്യാം...

പരീക്ഷയ്ക്കുശേഷം പ്ലസ്ടു മാര്‍ക്ക്, സ്ഥാപന/പ്രോഗ്രാം ചോയ്‌സ് എന്നിവ നല്‍കി പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. മേയ് 18 മുതല്‍ ജൂണ്‍ 18 വരെ സൗകര്യം ലഭിക്കും. ആദ്യ അലോട്ട്‌മെന്റ് പട്ടിക ജൂണ്‍ 20-ന് പ്രഖ്യാപിക്കും.

കേന്ദ്ര/സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന 2020-ലെ പ്ലസ്ടു തല പരീക്ഷയില്‍ ആദ്യ റാങ്ക് കിട്ടുന്നവര്‍ക്ക് അവരുടെ ബിറ്റ്‌സാറ്റ് സ്‌കോര്‍ പരിഗണിക്കാതെ താത്പര്യമുള്ള കോഴ്‌സില്‍ പ്രവേശനം നല്‍കും. എം.എസ്‌സി. പ്രോഗ്രാമില്‍ (ജനറല്‍ സ്റ്റഡീസ് ഒഴികെ) ചേരുന്നവര്‍ക്ക് ആദ്യവര്‍ഷത്തിനുശേഷം രണ്ടാമതൊരു ഡിഗ്രിക്കായി ബി.ഇ. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

വിശദാംശങ്ങള്‍ www.bitsadmission.com എന്ന വെബ്സൈറ്റിൽ ലഭിക്കും

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends