Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു;21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

25 JANUARY 2020 04:39 PM IST
മലയാളി വാര്‍ത്ത

ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

1. എസ്.സി വിഭാഗം - 02 ,
2. എസ്.ടി വിഭാഗം - 02,
3. ഒ.ബി.സി - 05,
4. യു.ആര്‍ - 09,
5. ഇ.ഡബ്ലു.എസ് - 03 എന്നിങ്ങനെയാണ് ഒഴിവുകൾ

യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു മിനിറ്റിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ 160 വാക്കുകൾ ടൈപ്പ് ചെയ്യാനും ഉദ്യോഗാര്‍ഥികൾക്ക് അറിഞ്ഞിരിക്കണം. എ.ഐ.സി.ടി.ഇ പോലുള്ള സര്‍ട്ടിഫിക്കറ്റുകൾ അഭികാമ്യം.

തിരഞ്ഞെടുപിന് എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും .. 100 മാര്‍ക്കിന്റെ ഷോര്‍ട്ട്ഹാൻഡ് ടെസ്റ്റ്, ജനറൽ നോളജ്, കറൻ്റ് അഫയേഴ്സ്, ജനറൽ ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്ന എഴുത്ത് പരീക്ഷ എന്നിവയും 10 മാര്‍ക്കിന്റെ അഭിമുഖവും എന്നിവ ഉൾപെട്ടതാണ് പരീക്ഷ

അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കവിയരുത്. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസ‍ൃത ഇളവ് ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികൾ ഓഫ് ലൈൻ ആയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം റിക്രൂട്ട്മെൻ്റ് ബ്രാഞ്ച്,
ലോക്സഭ സെക്രട്ടറിയേറ്റ്,
റൂം നം 521, പാര്‍ലമെൻ്റ് ഹൗസ്,
ഡൽഹി-110001 എന്ന വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 28, 2020.

രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്.

അധികാരങ്ങൾ

1. നിയമനിര്‍മ്മാണം
2. എക്സിക്യുട്ടീവിനെ നിയന്ത്രിക്കൽ
3. ധനകാര്യം
4. തിരഞ്ഞെടുപ്പ്
5. ചില നിര്‍ണായക തീരുമാനങ്ങളിൽ കോടതിയായി പ്രവര്‍ത്തിക്കുക

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങൾ

1. കാസര്‍ഗോഡ്
2. കണ്ണൂര്‍
3. വടകര
4. വയനാട്
5. കോഴിക്കോട്
6. മലപ്പുറം
7. പൊന്നാനി
8. പാലക്കാട്
9. ആലത്തൂര്‍
10. തൃശൂര്‍
11. ചാലക്കുടി
12. എറണാകുളം
13. ഇടുക്കി
14. കോട്ടയം
15. ആലപ്പുഴ
16. മാവേലിക്കര
17. പത്തനംതിട്ട
18. കൊല്ലം
19. ആറ്റിങ്ങൽ
20. തിരുവനന്തപുരം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends