Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ കോസ്റ്റ് ഗാഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം;അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2...

28 JANUARY 2020 05:28 PM IST
മലയാളി വാര്‍ത്ത

 ഇന്ത്യൻ കോസ്റ്റ് ഗാഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2.

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. ദേശീയ തലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾ , സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ് ഗാര്‍ഡ് യൂണിഫോം തസ്തിയലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

എഴുത്ത് പരീക്ഷ , ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . 20 സ്ക്വാട്ട് അപ്പ്, 10 പുഷ്അപ്പ്, 7 മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉൾപ്പെടുന്നതാണ് ശാരീരിക ക്ഷമത പരിശോധന.. 157 സെ.മീ ഉയരവും പ്രായത്തിനനുസരിച്ചുള്ള അള തൂക്കവും വേണം. മിനിമം 5 സെൻ്റീമീറ്റര്‍ നെഞ്ച് വികാസം, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ച ശക്തിയും വേണം.

18 മുതൽ 22 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.. എസ്.സി അല്ലെങ്കിൽ എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നും വര്‍ഷവും വയസ്സിളവ് ലഭിക്കും.

1. യു.ആര്‍ - 113
2. ഇ.ഡബ്ലു.എസ് - 26
3. ഒ.ബി.സി - 75
4. എസ്.ടി - 13
5. എസ്.സി - 33 എന്നിങ്ങനെയാണ് ഒഴിവുകൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് കൂടാതെ, മറ്റ് അലവൻസുകളും ലഭിക്കും.

അപേക്ഷിക്കേണ്ടവിധം

കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ഒന്നിൽ കൂടുതൽ അപേക്ഷകൾ അയക്കരുത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാവും എഴുത്ത് പരീക്ഷ നടക്കുക. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.

അപേക്ഷ ജനുവരി 26 മുതൽ സ്വീകരിച്ചു തുടങ്ങി.. ഫെബ്രുവരി 2 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -
ഫെബ്രുവരി 15നും 22 നും ഇടക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും ..ജൂൺ അല്ലെങ്കിൽ ജൂലൈയോടെ തെരഞ്ഞെടുത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കും .. ഓഗസ്റ്റ് മാസത്തോടെ പരിശീലനം തുടങ്ങും

ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്‌ ഇന്ത്യൻ തീരസംരക്ഷണസേന. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിൻ്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയാണ് ഇന്ത്യൻ തീര സംരക്ഷണസേന രൂപികരിച്ചത്. ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു കീഴെയാണ് ഇതിൻ്റെ പ്രവർത്തനം.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.

ഭാരതത്തിൻ്റെ തീരദേശം സംരക്ഷിക്കുക, രക്ഷാ പ്രവര്‍ത്തനം നടത്തുക, സമുദ്ര സമ്പത്തിനെ സംരക്ഷിക്കുക, ശാസ്ത്രീയ വിവര സംരക്ഷണവും സഹകരണവും എന്നിവയാണ് പ്രധാന ചുമതലകൾ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends