കൊച്ചിയിലെ ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ തൊഴിലവസരം... ഇലക്ട്രോണിക് സൂപ്പർവൈസർ തസ്തികയിലേക്ക് സെൻട്രൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം
കൊച്ചിയിലെ ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ തൊഴിലവസരം. ഇലക്ട്രോണിക് സൂപ്പർവൈസർ തസ്തികയിലേക്ക് സെൻട്രൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നു.
പത്താംക്ലാസ് ആണ് മിനിമം യോഗ്യത . റേഡിയോ/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുംആണ് അടിസ്ഥാന യോഗ്യത . അല്ലെങ്കിൽ അതേ വിഷയത്തിൽ ട്രേഡ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും വേണം . തപാൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒരൊഴിവ് ആണുള്ളത്.അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Zonal Director, Fishery Survey of India, Marine Engineering Division, Foreshore Road, Kochi -682016 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ ഫോമിന് www.fsi.gov.in സന്ദർശിക്കുക . അവസാന തീയതി :ഫെബ്രുവരി 25
https://www.facebook.com/Malayalivartha