എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്റര്‍; എന്‍.ജി.ഒ കള്‍ക്ക് അപേക്ഷിക്കാം; ഫെബ്രുവരി പത്തിനകം അപേക്ഷ അയക്കുക

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് എച്ച്.ഐ.വി സീറോ സര്‍വലന്‍സ് സെന്റര്‍ . എറണാകുളം, കാസര്‍കോട് ജില്ലകളില്‍ സെന്റര്‍ ആരംഭിക്കും. ഇതിനായി Transgender Sexual Health Intervention Project നടത്തി പരിചയസമ്ബത്തുള്ള എന്‍.ജി.ഒകളില്‍ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ സംഘടനയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സംഘടനയുടെ ബൈലോ, മുന്‍വര്‍ഷങ്ങളിലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ (റസീപ്റ്റ് ആന്‍ഡ് പേമെന്റ്, ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റീച്ചര്‍, ബാലന്‍സ് ഷീറ്റ്), വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം (രണ്ട് സെറ്റുകള്‍) എന്നിവ സഹിതം ഫെബ്രുവരി പത്തിനകം അപേക്ഷ അയക്കുക . അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ്, റ്റി.സി. നമ്ബര്‍-17/1352-1, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം- 695012. ഫോണ്‍: 0471-235225.
https://www.facebook.com/Malayalivartha


























