Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍.ബി.ഐ അസിസ്റ്റൻ്റ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

03 FEBRUARY 2020 04:19 PM IST
മലയാളി വാര്‍ത്ത

ആര്‍.ബി.ഐ അസിസ്റ്റൻ്റ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫെബ്രുവരി 15 വരെ അഡ്മിറ്റ് കാര്‍‍ഡ് ‍ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെയാണ്

1. ആദ്യമായി ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക (https://ibpsonline.ibps.in/rbiasstnov19/clopea_feb20/login.php?appid=93855bc46d07ace08f8c28c4c484fee3 )

2. കോൾ ലെറ്റര്‍ ടാബ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. അസിസ്റ്റൻ്റ് റിക്രൂട്ട്മെൻ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
4.ഇത്രയും ആയാൽ വിവരങ്ങൾ നൽകി കോൾ ലെറ്റര്‍ ഡൗൺലോഡ് ചെയ്യാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ ഓഫീസുകളിലെ 926 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാര്‍ക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി അല്ലെങ്കിൽ എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷകര്‍ക്ക് വേഡ് പ്രോസസങ് അറിഞ്ഞിരിക്കണം. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി ആകെ 20 ഒഴിവുകളാണ് ഉള്ളത്. ഭിന്നശേഷി, എക്സ്-സര്‍വീസ് വിഭാഗങ്ങൾക്കുള്ള ഒഴിവുകൾക്ക് പുറമെയാണത്.

പ്രാഥമിക പരീക്ഷ , മെയിൻ പരീക്ഷ , ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

13150 മുതൽ 34990 രൂപ വരെയാണ് ശമ്പളം. മാത്രമല്ല, അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം കിട്ടുന്നവര്‍ക്ക് വിവിധ അലവൻസുകൾ ഉൾപ്പെടെ ആദ്യമാസം ഏകദേശം 36091 രൂപയോളം ലഭിക്കും.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിന് 450 രൂപയും മറ്റ് സംവരണ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്.

പ്രിലിമിനറി പരീക്ഷക്ക്

1. ഇംഗ്ലീഷ് - 30 ചോദ്യം
2. ന്യൂമറിക്കൽ എബിലിറ്റി - 35 ചോദ്യം
3. റീസണിങ് എബിലിറ്റി - 35 ചോദ്യം എന്നിങ്ങനെയാണ് ഉണ്ടായിരിക്കുക

മെയിൻ പരീക്ഷക്ക്

1. റീസണിങ് - 40 ചോദ്യം
2. ഇംഗ്ലീഷ് - 40 ചോദ്യം
3. ന്യൂമറിക്കൽ എബിലിറ്റി - 40 ചോദ്യം
4. ജനറൽ അവയര്‍നെസ്സ് - 40 ചോദ്യം
5. കംമ്പ്യൂട്ടര്‍ നോളജ് - 40 ചോദ്യം എന്നിങ്ങനെ ഉണ്ടായിരിക്കും

പരീക്ഷാ കേന്ദ്രം

കേരളത്തിൽ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവടങ്ങളിൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളും കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവടങ്ങളിൽ മെയിൻ പരീക്ഷ കേന്ദ്രങ്ങളും ഉണ്ടാവും.

പ്രധാനപ്പെട്ട തീയതികൾ ഇവയൊക്കെയാണ്

1. അപേക്ഷ ക്ഷണിച്ചത് - 23 ഡിസംബര്‍
2. അവസാന തീയതി - 26 ജനുവരി 2020
3. പ്രിലിമിനറി പരീക്ഷ - ഫെബ്രുവരി 14, 15
4. ഓൺലൈൻ മെയിൻ പരീക്ഷ - മാര്‍ച്ച് 2020

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends