റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് പ്രാഥമിക പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് പ്രാഥമിക പരീക്ഷയ്ക്ക് തയ്യറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വെബ്സൈറ്റ് ഇതാണ് rbi.org.in. ഫെബ്രുവരി 14നും 15നുമാണ് പരീക്ഷ നടക്കുന്നത്.
926 ഒഴിവുകളിലേക്കാണ് ആര്‍.ബി.ഐ പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയായിരുന്നു അടിസ്ഥാന യോഗ്യത. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ മെയിന്‍ പരീക്ഷയും ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷയും പാസായിരിക്കണം.
https://www.facebook.com/Malayalivartha


























