Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോര്‍ക്ക റൂട്ട്സ് കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണല്‍ ഗാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു...നോർക്ക റൂട്ട്‌സ് മുഖേനയുള്ള മറ്റൊരു പ്രധാനപ്പെട്ട നിയമനം യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക്

07 FEBRUARY 2020 02:59 PM IST
മലയാളി വാര്‍ത്ത

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് നടപടികളാണ് നോർക്ക റൂട്ട്സ് നടത്തിന്നത് . ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണല്‍ ഗാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത് ഇതാദ്യമായാണ്

കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ആണ് ഇപ്പോൾ ഒഴിവുകളുള്ളത് .. ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം ആണ് നിയമനങ്ങള്‍ നടത്തുന്നത് . ഇതിനുള്ള കരാർ ഒപ്പുവെച്ചു കഴിഞ്ഞു .... പ്രസ്തുത റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഇപ്പോൾ ഒഴിവുകള്‍ ഉള്ളത്

ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷ പ്രവൃത്തി പരിചയവും ആണ് അപേക്ഷിക്കാനുള്ള യോഗ്യത .. 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. കുവൈത്തിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം

അപേക്ഷ സമര്‍പ്പിക്കുന്നതിനും കുടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക.

അവസാന തീയതി - ഫെബ്രുവരി 29..

കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നും ടോള്‍ ഫ്രീ നമ്പരായ 18004253939 ൽ വിളിക്കാം . വിദേശത്തു നിന്നും 00918802012345 ൽ മിസ്ഡ് കോള്‍ സേവനം ലഭിക്കും......

നോർക്ക റൂട്ട്‌സ് മുഖേനയുള്ള മറ്റൊരു പ്രധാനപ്പെട്ട നിയമനം യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് ആണ്. ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്മാരെയാണ് തെരഞ്ഞെടുക്കുന്നത് . . ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിർഹം വരെ (ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ) ലഭിക്കും. താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾ www.norkaroots.org ലും. ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 18

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends