ടെക്നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ തൊഴിലവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18

ടെക്നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ തൊഴിലവസരം. യു എ ഇ യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി / ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്.
ന്യൂറോ ടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാൻ കഴിയും. 30 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാാര്‍ക്കുമാണ് അവസരമുള്ളത്. .തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യമായി കിട്ടും. ഉദ്ദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18 ആണ് . വിശദവിവരങ്ങള്‍ക്കായി www.norkaroots.org സന്ദർശിക്കുക. ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)കിട്ടുന്നതാണ്.
https://www.facebook.com/Malayalivartha

























