Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഉള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..തപാൽ വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. വിവിധ വകുപ്പുകളിലേക്കാണ് നിയമനം

17 FEBRUARY 2020 06:09 PM IST
മലയാളി വാര്‍ത്ത

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഉള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..തപാൽ വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. വിവിധ വകുപ്പുകളിലേക്കാണ് നിയമനം .

ചീഫ് ഐഎസ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസര്‍

കമ്പ്യൂട്ടര്‍ സയൻസ് ഐടി ബിരുദവും സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷൻ, നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം . സൂപ്പര്‍ വൈസറി കപ്പാസിറ്റിയിൽ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
അല്ലെങ്കിൽ ബിടെക് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തി പരിചയവും കൂടാതെ സൂപ്പര്‍ വൈസറി കപ്പാസിറ്റിയിൽ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷകരുടെ പ്രായപരിധി 62 വയസ്സാണ്.

ഹെഡ് ട്രഷറി

എം.ബി.എ അല്ലെങ്കിൽ അനുബന്ധ ബിരുദാനന്തബിരുദവും സ്വകാര്യ ബാങ്കിൽ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ . ട്രഷറി മാനേജ്മെൻ്റ് അല്ലെങ്കിൽ അസിസ്റ്റൻ്റ് മാനേജര്‍ തസ്തികയിൽ 4 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 62 വയസ്സാണ് പ്രായപരിധി.

ചീഫ് റിസ്ക് ഓഫീസര്‍

ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്ക് പ്രൊഫഷണലിൽ നിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻ്റ് സര്‍ട്ടിഫിക്കേഷൻ നിര്‍ബന്ധം. അല്ലെങ്കിൽ പിആര്‍എംഐഎയിൽ നിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻ്റ് സര്‍ട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും അത്യാവശ്യമാണ് . അപേക്ഷകരുടെ പ്രായപരിധി 62 വയസ്സ്.

ചീഫ് ഫിനാൻസ് ഓഫീസര്‍

ബിരുദവും ഇന്ത്യൻ ചാര്‍ട്ടേഡ് അക്കൗണ്ടൻ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിഎയും 10 വര്‍ഷത്തെ ഓഡിറ്റര്‍ പ്രവൃത്തി പരിചയവും നിര്‍ബന്ധം. ഉദ്യോഗാര്‍ഥികളുടെ പ്രായം 45നും 55നും ഇടയിലായിരിക്കണം.

ചീഫ് ലീഗൽ ഓഫീസര്‍

ലോ ബിരുദവും ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ എൻറോൾമെൻ്റും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകുടെ പ്രായം 45നും 55 വയസ്സിനും ഇടയിലായിരിക്കണം.

ഉദ്യോഗാര്‍ഥികൾ
ഡെപ്യൂട്ടി മാനേജര്‍,
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
പാളയം, തിരുവനന്തപുരം-33

എന്ന വിലാസത്തിലാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends