Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നു; 10+4 സ്‌കീമിലാണ് നിയമനം

19 FEBRUARY 2020 01:22 PM IST
മലയാളി വാര്‍ത്ത

ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. 10+4 സ്‌കീമിലാണ് നിയമനം . അതായത് ഓഫീസര്‍ക്ക് 10 വര്‍ഷത്തേക്ക് സൈനിക സേവനം നടത്താം. വേണമെങ്കില്‍ നാല് വര്‍ഷത്തേക്ക് സേവനം നീട്ടുകയും ചെയ്യാം. ..

ആവശ്യവും ഒഴിവും പരിഗണിച്ചാണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മിഷന്‍ അനുവദിക്കുക. പെര്‍മനന്റ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ പ്രായം വരെ സൈനിക സേവനത്തില്‍ തുടരാം. ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ പ്രവേശനം എങ്ങനെയെല്ലാം എന്ന് നോക്കാം......

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (നോണ്‍ ടെക്‌നിക്കല്‍) സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ രീതിയില്‍ ഓഫീസര്‍മാരാകാന്‍ അവസരമുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ അപേക്ഷ ക്ഷണിക്കും. സാധാരണയായി ജൂലായിലും നവംബറിലുമാണ് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുക. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുക.. യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷ നടത്തുന്നതും.

ജൂലായിലെ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ സെപ്റ്റംബറിലും നവംബറിലെ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ഫെബ്രുവരിയിലുമാണ് നടത്താറുള്ളത്. ഇതില്‍ വിജയിക്കുന്നവര്‍ക്കായി ഷോര്‍ട്ട് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അഭിമുഖം ഉണ്ടായിരിക്കും......

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വര്‍ഷത്തിലെ ആദ്യത്തെ വിജ്ഞാപനം ജനുവരിയിലും രണ്ടാമത്തെ വിജ്ഞാപനം ജൂലായിലുമാണ് ഉണ്ടാകാറുള്ളത്. ....

ഈ വര്‍ഷത്തെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) പ്രവേശനത്തിനുള്ള ആദ്യ വിജ്ഞാപന പ്രകാരം ഫെബ്രുവരി 20 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. പുരുഷന്മാര്‍ക്ക് 55 ഒഴിവുകളും സ്ത്രീകള്‍ക്ക് 26 ഒഴിവുകളുമുണ്ട്. ......

ഷോര്‍ട്ട് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം......

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എന്‍.സി.സി) സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും. എല്ലാ വര്‍ഷവും ജൂണിലും ഡിസംബറിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും. കുറഞ്ഞത് ബി ഗ്രേഡോടെ എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ (ആര്‍മി) സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (JAG) ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ പ്രവേശനം നേടണമെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ഥിക്ക് യോഗ്യതയുണ്ടാകണം. ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ വിജ്ഞാപനം പ്രതീക്ഷിക്കാം. ......

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി......

ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അര്‍ഹത നേടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നല്‍കുക. പതിനൊന്ന് മാസത്തോളമായിരിക്കും പരിശീലനം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റ്‌നന്റ് റാങ്കില്‍ കമ്മിഷന്‍ ലഭിക്കും.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends