Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്, ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലാണ് ഒഴിവുകള്‍. മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. ......

10 MARCH 2020 02:33 PM IST
മലയാളി വാര്‍ത്ത

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്, ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലാണ് ഒഴിവുകള്‍. മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. ......

മൂന്നുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും മൂന്നാഘട്ടത്തില്‍ അഭിമുഖവും നടത്തും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പ്രായ പരിധി: 30 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും

വിദ്യാഭ്യാസ യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദം. റിസര്‍ച്ച്, ഒഫിഷ്യല്‍ ലാംഗ്വേജ് സ്ട്രീമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. .....

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്......

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ sebi.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടിലധികം സ്ട്രീമുകളിലേക്ക് അപേക്ഷിക്കാനാകില്ല. ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഏപ്രില്‍ 12-നാകും ഒന്നാംഘട്ട പരീക്ഷ. മേയ് മൂന്നിന് രണ്ടാം ഘട്ട പരീക്ഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.......

50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങി ഏതെങ്കിലും വിഷയത്തിൽ (ഫൈൻ ആർട്സ് ഒഴികെ) മൂന്നുവർഷ ബിരുദം/തത്തുല്യയോഗ്യത നേടിയവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റീസ് മാർക്കറ്റ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം..... യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. സെപ്തംബർ 30- നകം യോഗ്യത തെളിയിക്കണം...

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള രണ്ടുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റീസ് മാർക്കറ്റിന്റെ വിവിധ മേഖലകൾ (ഇക്വിറ്റി/ഡബിറ്റ്/കറൻസി ആൻഡ് കറൻസി ഡറിവേറ്റീവ്/കമ്മോഡിറ്റി ഡറിവേറ്റീവ് മാർക്കറ്റ്സ്, ബാങ്കിങ് ട്രഷറി, റീട്ടെയിൽ ബാങ്കിങ്, തുടങ്ങിയ സെഗ്മന്റുകൾ), റിസർച്ച്, അനലിറ്റിക്സ്, ബ്രോക്കിങ് ആൻഡ് ഡീലിങ്, അഡ്വൈസറി, കോർപ്പറേറ്റ് അഡ്വൈസറി തുടങ്ങി നിരവധി മേഖലകളിൽ കരിയർ രൂപപ്പെടുത്തുവാൻ അവസരം ലഭിക്കാം.....

കാറ്റ്, സാറ്റ് (എക്സ്.എ.ടി.), സി - മാറ്റ്, എ.ടി.എം.എ., മാറ്റ്, ജിമാറ്റ്, എം.എച്ച്. - സി.ഇ.ടി. (മാനേജ്മെന്റ്) എന്നിവയിലൊന്ന് വിജയകരമായി അഭിമുഖീകരിക്കണം...ഈ പരീക്ഷയിലെ സ്കോർ, വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള വെയ്റ്റേജ്‌, പ്രവൃത്തിപരിചയം, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സണൽ ഇന്റർവ്യൂ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. അപേക്ഷ ഏപ്രിൽ 20- നകം www.nism.ac.in വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 1000 രൂപയാണ്.......

സെബി" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 1988-ൽ ഒരു ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാപിതമായതാണ്..നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്..

1992ലെ സെബി ആക്ട് അനുസരിച്ച് ആണ് മുംബൈ ആസ്ഥാനമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ന്യൂഡൽഹി ചെന്നൈ അഹമ്മദാബാദ് കൊൽക്കത്ത എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഓഹരി വിപണിയിലെ കള്ളകളികൾ തടയുകയാണ് ഈ സ്ഥാപനത്തിന് പ്രധാന ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends