Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2020-21 അധ്യയന വര്‍ഷത്തെ ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

13 MARCH 2020 04:03 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2020-21 അധ്യയന വര്‍ഷത്തെ ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 26ന് നടക്കും
സിലബസ്

1. ജനറൽ ഇംഗ്ലീഷ്
2. പൊതുവിജ്ഞാനം
3. ഗണിതം
4. മാനസികശേഷി
5. നിയമ പഠനം

പരീക്ഷാ കേന്ദ്രം

1. തിരുവനന്തപുരം
2. ആലപ്പുഴ
3. കോട്ടയം
4. എറണാകുളം
5. തൃശൂര്‍
6. കണ്ണൂര്‍
7. മലപ്പുറം

വിദ്യാഭ്യാസ യോഗ്യത

കേരള സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയോ, അനുബന്ധ പരീക്ഷയോ പാസായിരിക്കണം. ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്

ജനറൽ വിഭാഗത്തിന് 685 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. രണ്ട് മണിക്കൂറാണ് പ്രവേശന പരീക്ഷ. 200 ചോദ്യങ്ങളുണ്ടായിരിക്കും. ഓരോ ശരിയുത്തരത്തിനും 3 മാര്‍ക്ക് വീതം ലഭിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഓരോ മാര്‍ക്ക് വീതം നഷ്ടപ്പെടും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് പതിനെട്ടാം തീയതി വൈകിട്ട് 5 മണിവരെ അപേക്ഷകൾ സമര്‍പ്പിക്കാം. മാര്‍ച്ച് 18 മുതൽ അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്ത് തുടങ്ങാം. സംശയങ്ങൾക്ക് 0471-2525300.

അടുത്തതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന എംസിഎ കോഴ്സിനായുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിവരങ്ങൾ . വിദ്യാര്‍ഥികൾക്ക് നിംസെറ്റ് 2020 പരീക്ഷക്കായി മാര്‍ച്ച് 31 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ഫുൾടൈം പ്രോഗ്രാമിലൂടെ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി നേടിയ ബി.എസ്സി./ബി.എസ്സി.(ഓണേഴ്‌സ്),ബി.സി.എ., ബി.ഐ.ടി., ബി.വൊക്. (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍) എന്നിവയിലൊന്നുള്ളവര്‍, (യു.ജി.സി/എ.ഐ.സി.ഇ.ടി./ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കൗണ്‍സില്‍ എന്നിവ അംഗീകരിച്ച ഓപ്പണ്‍ സര്‍വകലാശാലാ ബിരുദമുള്‍പ്പെടെ) ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അതോടൊപ്പം കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് അല്ലെങ്കിൽ 6.5 സിജിപിഎയും വേണം. സെപ്റ്റംബര്‍ 15നകം യോഗ്യത തെളിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മേയ് മാസം 31ന് രാവിലെ 10 മുതൽ 12 മണി വരെയാണ് പരീക്ഷ

കോളേജ്

1. അഗര്‍ത്തല
2. അലഹബാദ്
3. ഭോപാൽ
4. കോഴിക്കോട്
5. ജംഷേദ്പൂര്‍
6. കുരുക്ഷേത്ര
7. റായ്പൂര്‍
8. സൂറത്കൽ
9. തിരുച്ചിറപ്പള്ളി
10. വാറങ്കൽ

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത് ..പരീക്ഷയുടെ സിലബസ് ഇപ്രകാരം

1. മാത്തമാറ്റിക്സ്
2. അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്
3. കമ്പ്യൂട്ടര്‍ അവയര്‍നെസ്സ്
4. ജനറൽ ഇംഗ്ലീഷ്

നെഗറ്റീവ് മാർക്കുണ്ട്..120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ശരിയുത്തരത്തിന് നാല് മാര്‍ക്ക് ലഭിക്കുമ്പോൾ തെറ്റുത്തരത്തിന് ഒരുമാര്‍ക്ക് നഷ്ടപ്പെടും.

അപേക്ഷ

നിംസെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വിദ്യാര്‍ഥികൾ അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ജൂൺ 14ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. കോഴിക്കോട് എൻഐടിയിൽ മാത്രം 58 സീറ്റുണ്ട്. എല്ലാ സീറ്റിലേക്കുമുള്ള പ്രവേശനം അഖിലേന്ത്യാതലത്തിലാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (9 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (14 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (40 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (53 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends