Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ. ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയര്‍ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ അധ്യാപകര്‍ക്കാണ് അവസരം

19 MARCH 2020 05:37 PM IST
മലയാളി വാര്‍ത്ത

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ. ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയര്‍ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ അധ്യാപകര്‍ക്കാണ് അവസരം.

ഹൈസ്കൂൾതലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യൽ സയൻസ്, ഭാഷാവിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂൾ ഐടി അല്ലെങ്കിൽ ഹയര്‍ സെക്കൻഡറി സ്കൂൾ ഐടി അല്ലെങ്കിൽ പിഎസ്ഐടി കോര്‍ഡിനേറ്റര്‍ അല്ലെങ്കിൽ കൈറ്റ് മാസ്റ്റര്‍ അല്ലെങ്കിൽ കൈറ്റ് മിസ്ട്രസ്മാര്‍ക്ക് മുൻഗണനയുണ്ട്. എയ്ഡഡ് മേഖലയിൽ നിന്നുള്ള അപേക്ഷകര്‍ സ്കൂൾ മാനേജര്‍മാരിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ സമയത്ത് സമര്‍പ്പിക്കണം.

ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽവിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവര്‍ത്തനങ്ങൾ തുടങ്ങി കൈറ്റ് നിര്‍ദേശിക്കുന്ന മറ്റ് ജോലികളും ചെയ്യണം.

കൈറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25

 കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്..പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾകൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം ക്ലാസ് റൂം പഠനപ്രവര്‍ത്തനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലാണ് നടപ്പാക്കിയതെങ്കിലും ഇന്ന് ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ വ്യാപിച്ചുകഴിഞ്ഞു. കേരള സര്‍ക്കാര്‍ നടപ്പിക്കാന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായുള്ള ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൈറ്റിനാണ്.

അധ്യാപക പരിശീലനം, ഐ സി റ്റി പാഠപുസ്തകം തയ്യാറാക്കല്‍, ഐ സി റ്റി പരീക്ഷ, വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രധാന വെബ്സൈറ്റുകളുടേയും പോര്‍ട്ടലുകളുടേയും പരിപാലനം തുടങ്ങിയവ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഹൈടെക്ക് ക്ലാസ് മുറിയിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ഒരുക്കുന്നതിനായി സമഗ്ര എന്ന പേരില്‍ ഒരു പോര്‍ട്ടൽ ആരംഭിച്ചിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends