Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

കോവിഡ് പശ്ചാത്തലത്തിലും നമുക്ക് സൃഷ്ടിക്കാം തൊഴിലവസരങ്ങൾ.. ബിസിനസ് സൗഹൃദാന്തരീക്ഷം ഉണ്ടാക്കി വിദേശ കമ്പനികളെ ആകർഷിക്കാം

07 MAY 2020 12:40 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി ലോകം മുഴുവൻ തൊഴിലില്ലായായ്മയും അനുബന്ധപ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഇതിനിടയിലും ഭാവിയിലേക്ക് പ്രതീക്ഷ തരുന്ന ചിലതുണ്ട് .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയോടു വിട പറയാനൊരുങ്ങുന്ന വന്‍ ബിസിനസ് സംരംഭകരെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് , നീതി ആയോഗ് ,ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പ് എന്നിവയെല്ലാം ചേർന്ന് ഒരുക്കുന്നുണ്ട്. ഇത് വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് വിനിയോഗിക്കാം ..ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ കൈപ്പിടിയിൽ ഒതുങ്ങുമ്പോഴും ‘സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഇടം’ എന്ന ധാരണ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.......

എങ്കിലും വിദേശ കമ്പനികൾ ഇങ്ങോട്ടേക്ക് വന്നാൽ അവർക്ക് വളരാൻ ആവശ്യമായ ‘വിത്തും വളവും’ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത് . ഇതിനായി വ്യക്തമായ ആസൂത്രണങ്ങളോടു കൂടിയ പദ്ധതികൾ സർക്കാർതലത്തിൽ ഉണ്ടാകണം......

ഇന്ത്യയിൽ സംരംഭമാരംഭിക്കാന്‍ ജപ്പാന്‍, യു.എസ്, ദക്ഷിണ കൊറിയ എന്നിവയ്ക്കു പുറമേ ചൈനയില്‍ നിന്നുമുള്ള വൻകിട കമ്പനികൾ വരെ ശ്രമിക്കുന്നതായി സൂചനയുണ്ട്. ഇത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് ..കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ......

ഇത്തരത്തിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യത തേടുന്ന കമ്പനികളെ എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.......വിദേശ കമ്പനികൾക്ക് സുഗമമായ ബിസിനസ് സ്വാതന്ത്ര്യം ഉറപ്പുനൽകുക എന്നതാണ് ഇതിൽ പ്രധാനം

അതിനൊപ്പം ഇത്തരം കമ്പനികൾ തുടങ്ങുമ്പോൾ അതിനാവശ്യമായ തൊഴിലാളികളെ നൽകാൻ സംസ്ഥാനത്തിന് കഴിയുമോ എന്നതും ‌ വലിയ പ്രശ്‌നമാണ് ....... നൈപുണ്യമുള്ള തൊഴിലാളികളെ വിതരണം ചെയ്യാൻ നമുക്ക് കഴിയുമെന്ന് പറയുമെങ്കിലും സംസ്ഥാനത്തെ ഐ.ടി.ഐ.കളിലും പോളിടെക്‌നിക്കുകളിലുമെല്ലാം പാഠ്യരീതി ഇപ്പോഴും പഴയതാണ്. ഇങ്ങോട്ടേക്കു വരുന്ന കമ്പനികളുമായി ചേർന്ന് ഇതിൽ മാറ്റം കൊണ്ടുവരണം.......

ഉദാഭരണത്തിന് സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ നിന്നോ പോളിടെക്‌നിക്കുകളിൽ നിന്നോ എൻജിനീയറിങ് കോളേജുകളിൽ നിന്നോ കമ്പനികൾ 100 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ അവർക്കാവശ്യമുള്ള പരിശീലനം സർക്കാർ കൊടുക്കുമെന്ന നിർദേശം മുന്നോട്ടുവെക്കുക.......

ഈ പരിശീലനത്തിൽ വിജയം നേടുന്നവർക്ക് മാത്രം തൊഴിൽ എന്ന സംവിധാനം അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള ശേഷി ഉപയോഗിച്ചുതന്നെ ഇത് ചെയ്യാവുന്നതാണ്. അല്ലാതെ ഇതിനായി പുതിയ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതില്ല.......

ഇതിനു പുറമെ, വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ കേരളത്തിലുണ്ട്.... അവരിവിടെ പ്രവർത്തിക്കുന്നതിൽ തൃപ്തരാണോ എന്നറിയേണ്ടതുണ്ട് . വർഷങ്ങളായി സംസ്ഥാനത്ത് പ്രവർത്തിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിട്ടുള്ള ഈ കമ്പനികളെ മുന്നിൽവെച്ചുകൊണ്ട് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണ രീതികൾ ആസൂത്രണം ചെയ്യാം

കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക്, അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ലൈസൻസുകകളും അനുമതികളും നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. യാതൊരു പഴുതുകളുമില്ലാതെ, തീർത്തും സുതാര്യമായ രീതിയിൽ
എല്ലാ അനുമതികളും ഈ കാലയളവിനുള്ളിൽ നൽകാൻ കഴിയണം....

ഒന്നുംചെയ്യാതെ കിടക്കുന്ന സർക്കാർഭൂമി ചെറിയ വ്യവസായ മേഖലകളോ പാർക്കുകളോ ആക്കി മാറ്റി കമ്പനികൾക്ക് നൽകാവുന്നതാണ് .ഇന്ത്യയില്‍ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ സ്വന്തമായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ചെറിയ പ്ലോട്ട് ഉടമകളുമായി വിലപേശി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നത്തിനു കാരണമാകാറുണ്ട് . അപ്രതീക്ഷിത നഷ്ടം സംഭവിച്ച് സംരംഭകര്‍ ഇതുമൂലം പിന്മാറുന്നു.ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്

രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉപദ്രവം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകണം. ഏതു പ്രതികൂല സാഹചര്യങ്ങളിൽ നിന്നുമുള്ള സംരക്ഷണവും കമ്പനികൾക്ക് നൽകണം. സർക്കാരിന് അധികം പണച്ചെലവില്ലാതെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിതൊക്കെയാണ്.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുതി ഇളവുൾപ്പടെയുള്ള നടപടികളും ഇന്ത്യ നൽകുന്ന വലിയ വിപണിയും രാജ്യത്തെ മത്സരക്ഷമമാക്കി തീർത്തിട്ടുണ്ട്

ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്‌നോളജി, മെഡിക്കൽ ഡിവൈസ്, ഷിപ്പ് ബിൽഡിങ്, ഇലക്‌ട്രോണിക് ഡിവൈസ്, ഇലക്‌ട്രോണിക് എക്യുപ്‌മെന്റ്‌സ് എന്നീ മേഖലകളിലാണ് കേരളത്തിന് സാധ്യതകളുള്ളത്.

ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ......കേരളം നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുന്നത് നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളായിരിക്കും.. അത്തരം കമ്പനികൾക്കാവശ്യമായ തൊഴിലാളികളെ നൽകുന്നതിന് കഴിഞ്ഞാൽ കേരളവും വ്യവസായ ഹബ്ബാക്കി മാറ്റി എടുക്കാം. ഒപ്പം തൊഴിലില്ലായ്മ എന്ന പ്രശനം എന്നന്നേക്കുമായി തുടച്ചുനീക്കാനുമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (20 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (31 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (39 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (47 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (55 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends