ഈസ്റ്റ്കോസ്റ്റ് റെയില്‍വേയില്‍ 663 മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകള്‍......
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ കോവിഡ്-19 രോഗബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. 663 മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് ഈസ്റ്റ്കോസ്റ്റ് റെയില്‍വേ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .
ജിഡിഎംഒ, നഴ്സിങ് സൂപ്രണ്ട്, ഫാര്‍മസിസ്റ്റ്, ഡ്രെസ്സര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായി ആകെ 663 ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ eastcoastrail.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. .
eastcoastrail.indianrailways.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് srdmohkur@gmail.com എന്ന ഇ-മെയിലേക്ക് അയയ്ക്കണം......
അപേക്ഷയ്ക്കൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയയ്ക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികക്ക് മേയ് 22 വരെ അപേക്ഷിക്കാം.....
https://www.facebook.com/Malayalivartha