Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

കോവിഡ് കാലത്തും ആശ്വാസമായി പുതിയ തൊഴിലവസരങ്ങൾ ..തിരുവനന്തപുരം സ്‌റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ അനലിസ്റ്റ് തുടങ്ങി നിരവധി അവസരങ്ങളും കോഴ്‌സുകളും ... ഉടൻ അപേക്ഷിക്കൂ

22 JULY 2020 12:53 PM IST
മലയാളി വാര്‍ത്ത

ക്ഷീരവികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം സ്‌റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ കെമിസ്ട്രി, രണ്ട് മൈക്രോബയോളജി അനലിസ്റ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രണ്ട് ഒഴിവുകൾ വീതമാണ് ഉള്ളത്

കെമിക്കല്‍ അനലിസ്റ്റിന് ബിടെക് ഡെയറി സയന്‍സില്‍ ബിരുദവും കുറഞ്ഞത് ആറ് മാസത്തെ എന്‍. എ. ബി. എല്‍ അക്രഡിറ്റഡ് ലാബിലെ പ്രവര്‍ത്തി പരിചയവും വേണം. ബിടെക് ബിരുദധാരികളുടെ അഭാവത്തില്‍ അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദമോ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവരെ പരിഗണിക്കും.

മൈക്രോബയോളജി അനലിസ്റ്റിന് ഡെയറി, ഫുഡ് മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷം എന്‍. എ. ബി. എല്‍ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചയവും ഉണ്ടാവണം.

ബിരുദാനന്തരബിരുദധാരികളുടെ അഭാവത്തില്‍ ബിടെക് ഡെയറി സയന്‍സില്‍ ബിരുദമോ ജനറല്‍ മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദമോ ഉള്ളവരെ പരിഗണിക്കും. 40 വയസാണ് ഉയര്‍ന്ന പ്രായപരിധി. പ്രതിമാസ വേതനം 30,000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകര്‍ ബയോഡേറ്റ ആഗസ്റ്റ് ഒന്നിനകം ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി. ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിലോ dddtvm@gmail.com ലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് http://dairy.kerala.gov.in സന്ദർശിക്കുക

പി.എന്‍.എക്‌സ്. 2517/2020

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ വിഭാഗത്തിലെ യുവതീയുവാക്കളില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി കൂട്ട് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പദ്ധതിരൂപരേഖ 25നകം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്‌ട്രേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

വിശദവിവരങ്ങള്‍ക്ക്: 0471 2303229.
പി.എന്‍.എക്‌സ്. 2518/2020

ക്വാണ്ടിറ്റി സര്‍വയര്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി ക്വാണ്ടിറ്റി സര്‍വയര്‍ കോഴ്‌സ് നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ 25നകം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്‌ട്രേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

വിശദവിവരങ്ങള്‍ക്ക്: 0471 2304594.
പി.എന്‍.എക്‌സ്. 2519/2020

എം. സി. എ: അപേക്ഷാ തീയതി നീട്ടി

കേരളത്തിലെ എ. ഐ. സി. ടി. ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിനുള്ള അപേക്ഷാ തീയതി 30 വരെ നീട്ടി.

വിശദവിവരങ്ങള്‍ക്ക്: 0471 2560363, 64. ആഗസ്റ്റ് എട്ടിനാണ് എന്‍ട്രന്‍സ് പരീക്ഷ.
പി.എന്‍.എക്‌സ്. 2520/2020

ബിടെക് പ്രവേശനം

കേപ്പിന്റെ കീഴിലുള്ള എന്‍ജിനിയറിംങ് കോളേജുകളില്‍ ബിടെക് എന്‍. ആര്‍. ഐ സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എന്‍ട്രന്‍സ് റാങ്കില്‍ ഉള്‍പ്പെടണമെന്ന നിബന്ധന ഇല്ലാത്തതിനാല്‍ പ്‌ളസ് ടുവിന് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി അതാത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖേന 24ന് രാവിലെ 10മണിക്കകം സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക്: capekerala.org
പി.എന്‍.എക്‌സ്. 2521/2020

എം. സി. എ എന്‍ട്രന്‍സിന് അപേക്ഷ ക്ഷണിച്ചു

വടകര കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ എം. സി. എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്‌ളസ് ടു, ബിരുദ തലത്തില്‍ മാത്തമാറ്റിക്കല്‍ സയന്‍സ് (കണക്ക്, കമ്ബ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്‌) ഒരു വിഷയമായി പഠിച്ച്‌ 50 ശതമാനം മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് (അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും) അപേക്ഷിക്കാം. ആഗസ്റ്റ് എട്ടിന് എല്‍. ബി. എസ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ജൂലൈ 30 വരെ //lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക്: 9495903733, 9400511020, 0496 2536125.
പി.എന്‍.എക്‌സ്. 2522/2020

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകൻ്റെ സ്വർണ മാല പറിച്ചോടി കള്ളൻ; സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച  (11 minutes ago)

പട്ടടയിലേക്ക് എടുക്കും വരെ ഞാൻ കോൺഗ്രസിന് വേണ്ടി കയറി ഇറങ്ങും ഉറപ്പിച്ച് രാഹുൽ...! ചൊറിയാൻ ചെന്നവർക്ക് കിട്ടി  (20 minutes ago)

ജാഗ്രതൈ .... കേരളത്തിലും വൈറ്റ് കോളർ ഭീകരത പ്രൊഫണലുകളായ കുഞ്ഞുങ്ങളെ റാഞ്ചാൻ അവർ കേരളത്തിലേക്ക് !  (33 minutes ago)

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

Playschool-student ഡ്രൈവറെ അറസ്റ്റ് ചെയ്തു;  (1 hour ago)

UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ  (1 hour ago)

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്  (1 hour ago)

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി  (1 hour ago)

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (2 hours ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (2 hours ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (2 hours ago)

ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (2 hours ago)

കൊടും മഴ വരുന്നു...! ന്യൂനമര്‍ദ്ദം ശക്തം..! ഉച്ചതിരിഞ്ഞാൽ കൊടും മഴ മാറി മറിഞ്ഞ് പ്രവചനം  (2 hours ago)

22 ന് അവധി...! സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി..! കാരണം ഇങ്ങനെ  (2 hours ago)

Malayali Vartha Recommends