Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രസര്‍ക്കാരിന്റെ റൂറല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജില്‍ വിവിധ തസ്തികകളിലായി 510 അവസരം. നിയമനം കരാര്‍ അടിസ്ഥാനത്തിൽ ആയിരിക്കും

06 AUGUST 2020 05:05 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാരിന്റെ റൂറല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജില്‍ വിവിധ തസ്തികകളിലായി 510 അവസരം. നിയമനം കരാര്‍ അടിസ്ഥാനത്തിൽ ആയിരിക്കും

സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ പത്ത് ഒഴിവുകളാണുള്ളത്. ഇക്കണോമിക്‌സ്/ റൂറല്‍ ഡെവലപ്പ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സമയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്പ്‌മെന്റ് സ്റ്റ്ഡീസ്/ എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സെക്കന്‍ഡറിയില്‍ 60 ശതമാനം മാര്‍ക്കോടെയും ഹയര്‍സെക്കണ്ടറി/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നിവ 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യതകൾ ഉണ്ടായിരിക്കണം .

ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം, ലക്ഷ്യം, ഘടന എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ട്രെയിനിംഗ്, ഗവേണന്‍സ് പ്ലാനിങ് എന്നിവയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം . ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. 30-50 വയസുവരെയാണ് പ്രായപരിധി.

യെങ് ഫെലോ തസ്തികയിലേക്ക് 250 ഒഴിവുകളാണ് ഉള്ളത്. ഇക്കണോമിക്‌സ്/ റൂറല്‍ ഡെവലപ്പ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍വര്‍ക്ക്/ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്/ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

സെക്കണ്ടറിയില്‍ 60 ശതമാനം മാര്‍ക്കോടെയെങ്കിലും ഹയര്‍സെക്കണ്ടറി/ ബിരുദം./ ബിരുദാനന്തര ബിരുദം എന്നിവ അമ്പത് ശതമാനം മാര്‍ക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്ല്യം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഇന്ത്യയില്‍ എവിടേയും പ്രവര്‍ത്തി ചെയ്യാന്‍ തയ്യാറായിരിക്കണം. 25-30 വയസുവരെയാണ് പ്രായം.

ക്ലസ്റ്റര്‍ ലെവല്‍ റിസോഴസ് പേഴ്‌സണ്‍ 250 ഒഴിവുകളാണുള്ളത്. ബിരുദം, സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പില്‍ അഞ്ചുവര്‍ഷത്തെ ഗ്രൂപ്പ് ലീഡര്‍ പരിചയം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ പരിജ്ഞാനം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 40 വയസാണ് പ്രായപരിധി. വിശദ വിവരങ്ങള്‍ക്കും ഇപേക്ഷിക്കാനുമായി www.nirdpr.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓഗസ്റ്റ് 19 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends