വേഗമാകട്ടേ....! എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം, രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കൽ /ഇലക്‌ട്രോണിക്‌സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം.
പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്പറിൽ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.എംപ്ലോയബിലിറ്റി സെന്റർ കൊല്ലം വഴി തൊഴിലവസരം. 3 കമ്പനികളിലായി ആണ് ജോലി ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 ജനുവരി 21 ന് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ ന് ഹാജരാക്കുക.കോട്ടയം . ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി 'ദിശ 2023' എന്ന പേരിൽ തൊഴിൽ മേള നടത്തും. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ. 04 81 25 63 45 1, 25 65 45 2. ഇന്റർവ്യൂ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2023 ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ
മേളയിൽ പ്രവേശനം സൗജന്യമാണ്
എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് അതാത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് . ഇതിനായി ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്ട്രേഷൻ ഫീസായ 250 രൂപയുമായിട്ടു നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങൾ
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ ആണ് നടത്താറുള്ളത്. സ്വകാര്യ മേഖലയിലെ നിരവധി തൊഴിൽ അവസരങ്ങൾ നേരിട്ട് അറിയാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും തൊഴിൽ നേടുന്ന രീതിയിൽ പ്രയോജനം ചെയ്യുന്ന ട്രെയിനിങ് ക്ലാസുകൾ മിക്ക എംപ്ലോയബിലിറ്റി സെന്ററുകളിലും നല്കുന്നുണ്ട്
ചിലപ്പോൾ ഒന്നിലധികം ജില്ലകളിലുള്ളവർക്ക് പൊതുവായ ഒരു സെന്റർ ഉണ്ടാകാറുണ്ട് . ഉദാഹരണത്തിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.രജിസ്റ്റർ ചെയ്യാനായി വേണ്ട യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ഐ ടി ഐ /ഐ ടി സി/ഡിപ്ലോമ / ബിരുദം /ബിരുദാനന്തര ബിരുദം എന്നിവയാണ്.40 വയസ്സ് വരെയുള്ളവർക്കാണ് രജിസ്റ്റർ ചെയ്യുവാൻ അവസരം.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥിയിൽ നിന്ന് ഒറ്റത്തവണ ആജീവനാന്ത രജിസ്ട്രേഷൻ ഫീസായി 250 രൂപ സർക്കാരിലേക്ക് അടക്കേണ്ടതാണ്.ഏതെങ്കിലും ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലെ 11 ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകളുടെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഗൈഡൻസ് , സോഫ്റ്റ് സ്കിൽ ട്രെയിനിങ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞ്യാനം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകും.
ഉദ്യോഗാർഥികൾക്ക് ആഴ്ചതോറും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖങ്ങൾ, ക്യാമ്പസ് ഇന്റർവ്യൂകൾ, തൊഴിൽ മേളകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഒഴിവുകൾ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ ,എംപ്ലോയബിലിറ്റി സെന്റെറിൽ നിങ്ങളെ ആഡ് ചെയ്തിട്ടുള്ള Whatsapp ഗ്രൂപ്പ് വഴി ലഭിക്കുന്ന സംവിധാനവും സെന്ററുകളിൽ ചെയ്യുന്നുണ്ട്
അഭിമുഖത്തിൽ നിങ്ങൾ സെലക്ട് ആയിട്ടുണ്ടെങ്കിൽ എംപ്ലോയബിലിറ്റി സെന്റെർ മുഖാന്തരം ഫോൺ വഴി അറിയിപ്പ് ലഭിക്കുന്നതാണ്. വെരിഫിക്കേഷൻ കമ്പ്ലീറ്റ് ചെയ്തു സെലക്ട് ആയ സ്ഥാപനങ്ങളിൽ ജോയിൻ ചെയ്യാവുന്നതാണ്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളെ ലഭിക്കുന്നത് കൊണ്ടു സ്വകാര്യ കമ്പനികൾ അവരുടെ നിയമനങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്ററിനെയാണ് ആശ്രയിക്കുന്നത്.
https://www.facebook.com/Malayalivartha


























