Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത...! ഗൾഫ് തൊഴിൽ മേഖല ഉണരുന്നു സൗദിയിലും യു.എ.ഇയിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കും

21 JANUARY 2023 03:37 PM IST
മലയാളി വാര്‍ത്ത

ഗൾഫ് മേഖലകളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇത് തീർച്ചയായും സന്തോഷം നൽകുന്ന ഒരു വാർത്തയാണ്  സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസര ങ്ങൾ വർധിക്കാൻ കാരണമായി. 2023 ലെ തൊഴില്‍ വിപണിയില്‍ സൗദി അറേബ്യയില്‍ മുന്‍തൂക്കം വ്യവസായ മേഖലക്കായിരിക്കും.

നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ നിലവില്‍ വരുന്നതിനാലും നിരവധി ആഗോള കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനാലും വ്യവസായ മേഖല വലിയ തോതില്‍ പുഷ്ടിപ്പെടുമെവന്നാണ് റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റകളായ ഹേയ്‌സ് പറയുന്നത്. മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ കാര്യമായ തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗദികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

20 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനയും 2023 ല്‍ പ്രതീക്ഷിക്കാമെന്ന് ഹേയ്‌സ് പറയുന്നു. അറബ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തികവ്യവസ്ഥയായ സൗദി അറേബ്യ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ട്രില്യന്‍ ഡോളറിന്റെ പുതിയ പ്രോജക്ടുകളാണ് കൊണ്ടുവന്നത്. ഇതാകട്ടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദിവത്കരണത്തിന് മികച്ച പ്രാധാന്യമുള്ളതിനാല്‍ തദ്ദേശ പ്രതിഭകള്‍ക്ക് തന്നെയാണ് തൊഴില്‍ വിപണിയില്‍ മുന്‍തൂക്കമെങ്കിലും വിദേശികള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

സെയില്‍സ്, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി തുടങ്ങിയ മേഖലകളിൽ ഈ വർഷം സൗദിയിലും, യു.എ.ഇയിലും തൊഴിലവസരങ്ങൾ വൻ തോതിൽ വർധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സൗദിയില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു തൊഴിലുകളില്‍ നാലെണ്ണവും സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, പ്രോഗ്രാം ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും.

പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, പ്രോഗ്രാമര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി മാനേജര്‍, ഡെന്റല്‍ അസിസ്റ്റന്റ്, ഡാറ്റ സയന്റിസ്റ്റ്, കോണ്‍ട്രാക്ട് സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ടാലന്റ് റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളിലാണ് സൗദിയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുക. സെയില്‍സ്മാന്‍, ഫയല്‍ ഡെലിഗേറ്റ്, പ്രോഗ്രാമര്‍, ടെലിസെയില്‍സ് സ്‌പെഷ്യലിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ്, സ്ട്രിംഗ് ഡാറ്റ ഡെവലപ്പര്‍, മെക്കാനിക്കല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍, ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്, കസ്റ്റമര്‍ സക്‌സസ് മാനേജര്‍ എന്നീ തൊഴില്‍ മേഖലകളില്‍ യു.എ.ഇയിലും വലിയ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യു.എ.ഇയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു പ്രധാന തൊഴിലുകളില്‍ മൂന്നെണ്ണം പ്രോഗ്രാം ഡെവലപ്‌മെന്റ് മേഖലയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങളിൽ സൗദിയിലും യു.എ.ഇയിലും ദൃശ്യമാകുന്ന ഈ വർധനവിന് കാരണം, ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ പരിവര്‍ത്തനമാണ്. കൂടാതെ ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.

സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങളിലെ വര്‍ധന സൗദിയിലും യു.എ.ഇയിലും ഉള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തോതും ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും തൊഴിലവസരങ്ങൾ ഇരട്ടി ആകുമെന്ന് തീർച്ച .. അപ്പോൾ ഇനിയും ഗൾഫ് മേഖലകളിൽ കേരളത്തിൽ നിന്ന് ഉൾപ്പടെയുവർക്ക് ധാരാളം അവസരങ്ങൾ വീണ്ടും ഉണ്ടാകും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരും ക്യാന്‍സര്‍ രോഗികളും താമസിക്കുന്ന വീടുകള്‍ക്ക് താരീഫില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി  (5 hours ago)

സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും പുറത്തുകൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്  (6 hours ago)

പേവിഷബാധയ്ക്ക് വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി അധികൃതര്‍  (6 hours ago)

നീറ്റ് പരീക്ഷ എഴുതാൻ ആൾമാറാട്ടം ;പ്രതി പിടിയിൽ  (9 hours ago)

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകൾ എടുക്കാത്ത ഈ സർക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറി; മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗി  (9 hours ago)

ബിജെപിക്കും എന്‍ഡിഎയ്ക്കു മാത്രമെ സുസ്ഥിര വികസനം സാദ്ധ്യമാക്കാന്‍ കഴിയുകയുള്ളു; മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടി പോലീസ്; ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ച 163 പേർ അറസ്റ്റിലായി  (9 hours ago)

ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (10 hours ago)

96-ാം മണിക്കൂറിൽ പാക്കിസ്ഥാൻ അപ്രത്യക്ഷ്യമാവും  (11 hours ago)

CLIMATE CHANGE ആഞ്ഞടിച്ച് കാലാവസ്ഥ മാറ്റങ്ങള്‍,  (12 hours ago)

NIA വ്യാപാരി എൻഐഎ കസ്റ്റഡിയിൽ  (12 hours ago)

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി പിന്നാലെ പച്ചയ്ക്ക് കൊന്നു..! വീട്ടിലേക്ക് മടങ്ങവേ 23-കാരന്..!  (12 hours ago)

ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ല; പ്രതികരിച്ച് സൂരജിന്റെ ബന്ധുക്കൾ...  (13 hours ago)

കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനും ദുരന്തം അറിഞ്ഞില്ല...നാളെ മൃദദേഹം നാട്ടിൽ എത്തുമ്പോൾ  (13 hours ago)

Malayali Vartha Recommends