Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഡയറ്റ് കൃത്യമായി കൊണ്ടുപോകാൻ സാധിക്കുന്നില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഷെഫിനെ വേണം, മാസം നാലര ലക്ഷം ശമ്പളം

22 JANUARY 2023 03:17 PM IST
മലയാളി വാര്‍ത്ത

ഫുട്ബോൾ താരങ്ങളിൽ കൃത്യമായി ഡയറ്റ് സൂക്ഷിക്കുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് താരം ഡയറ്റ് സൂക്ഷിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ക്രിസ്റ്റ്യാനോ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളപ്പോൾ സഹതാരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ റൊണാൾഡോ നേരിടുന്ന പ്രശ്നം തന്റെ ഡയറ്റ് കൃത്യമായി കൊണ്ടുപോകാൻ സാധിക്കാത്തതാണ്.

സൂപ്പതാരം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗലും ഇപ്പോൾ ഗൾഫ് രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിഗത ഷെഫിനെ കണ്ടെത്തുക എന്നതാണ്. പോർച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് റൊണാൾഡോയും പങ്കാളിയും അന്വേഷിക്കുന്നത്.. മോഹവിലയായി ശമ്പളം നൽകാമെങ്കിലും റൊണാൾഡോയ്ക്കും താരത്തിന്റെ പങ്കാളി ജോർജിനാ റോഡ്രിഗ്രസിനും തങ്ങളുടെ ആഗ്രഹപ്രകാരമുള്ള ഒരു ഷെഫിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

താരം 17 മില്യൺ പൗണ്ടിന് പോർച്ചുഗീസിലെ റിവിയേരയിൽ വലിയ മാളിക പണിയാൻ ഒരുങ്ങുകയാണ്. അവിടെ തനിക്കും തന്റെ പാങ്കാളിക്കും മക്കൾക്കുമായി ഭക്ഷണം പാചകം ചെയ്ത് നൽകാൻ ഒരു ഷെഫിനെയാണ് താരം തേടുന്നത്. മാസം 4,500 പൗണ്ട് ശമ്പളമാണ് താരം തന്റെ ഷെഫിന് നൽകാനായി തീരുമാനിച്ചിരിക്കുന്നത്. സുഷി പോലെയുള്ള ജാപ്പനീസ് വിഭവങ്ങൾ പാചകം ചെയ്യാൻ അറിയാവുന്ന ഷെഫിനെയാണ് റോണോൾഡോ പ്രധാനമായും തേടുന്നത്.

എന്നാൽ മാസം നാലര ലക്ഷം രൂപ ഓഫർ ചെയ്തിട്ടും ഒരു ഷെഫിനെ റൊണാൾഡോയ്ക്ക് കിട്ടുന്നില്ല. അതിന് കാരണം താരം മുന്നോട്ടുവെക്കുന്ന കടുപ്പമേറിയ നിബന്ധനകൾ അംഗീകരിക്കാൻ ഷെഫുമാർ തയ്യാറാകാത്തതാണത്രെ.

അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കക്കാരം നേടിയ റൊണാൾഡോ തന്റെ പ്രൌഢഗംഭീരമായ കരിയറിന്റെ അവസാന ഘട്ടം അൽനാസറിൽ ആഘോഷത്തോടെ കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്, കൂടാതെ പോർച്ചുഗലിൽ തന്റെ കുടുംബത്തിനായി ഒരു മാളിക പണിയുന്ന തിരക്കിലുമാണ് താരം. 37 കാരനായ അദ്ദേഹം 2021 സെപ്റ്റംബറിൽ ഭൂമി വാങ്ങിയെന്നും അദ്ദേഹത്തിന്റെ സ്വപ്ന ഭവനം 2023 ജൂണിൽ പൂർത്തിയാകുമെന്നും പറയപ്പെടുന്നു.

2.5 വർഷത്തെ കരാറിൽ സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ ചേർന്ന റൊണാൾഡോയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കാമുകി ജോർജിന റോഡ്രിഗസും അവരുടെ കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ഥിരതാമസം അന്വേഷിക്കുന്നതിനിടെ റിയാദിന്റെ മധ്യഭാഗത്തുള്ള ഫോർ സീസൺസ് ഹോട്ടലിലെ സ്യൂട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.

അതേസമയം, അൽ നാസറിന് വേണ്ടി കരാറൊപ്പിട്ട ശേഷം സൗദി അറേബ്യയിലെ തന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. റിയാദിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരം സൗദി ഓൾ-സ്റ്റാർ ഇലവനെ നയിച്ചു. മത്സരം, 5-4-ന് വിജയിച്ചത് പിഎസ്.ജി ആയിരുന്നു. അപ്പോൾ ജാപ്പനീസ് ഭക്ഷണം സൂഷിയും മറ്റ് പോർച്ചുഗീസ് വിഭങ്ങളും പാചകം ചെയ്യാൻ അറിയാവുന്നവറുണ്ടെങ്കിൽ റൊണാൾഡോയുടെ കുക്ക് ആകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

416 വിവാഹങ്ങൾ... ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 minutes ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (28 minutes ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (42 minutes ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (50 minutes ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (57 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (8 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (14 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (14 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (15 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (15 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (15 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (15 hours ago)

Malayali Vartha Recommends