Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ല...! സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

07 MARCH 2023 04:06 PM IST
മലയാളി വാര്‍ത്ത

മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ല.. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങിയിരിക്കുകയാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. പിരിച്ചുവിടൽ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

നിലവിലെ പിരിച്ചുവിടൽ ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്നതാണെന്നും കമ്പനിയുടെ കാര്യക്ഷമത കൂട്ടുന്നതിനായാണ് തീരുമാനമെന്നും മെറ്റയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. പിരിച്ചുവിടല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. വരും ആഴ്ചകളില്‍ വീണ്ടും നിരവധി ജീവനക്കാരെ പിരിച്ചുവിടാനിരിക്കുകയാണ്.

കഴിഞ്ഞിടെ നടന്ന തൊഴില്‍ പ്രകടനം സംബന്ധിച്ച അവലോകനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് കമ്പനി ശരാശരിയിലും താഴെ റേറ്റിംഗ് നല്‍കിയതാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാനുള്ള കാരണം. ലക്ഷ്യത്തിലൂന്നിയ ഉന്നത നിലവാരത്തിലുള്ള തൊഴില്‍ പ്രകടന സംസ്‌കാരമാണ് മെറ്റയിലുള്ളതെന്നും ദീര്‍ഘകാല ചിന്തയും ഉന്നത നിലവാരത്തിലുള്ള തൊഴിലും ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ തൊഴില്‍ നിലവാര അവലോകനമെന്നും ആണ് മെറ്റ വക്താവ് ഇതേകുറിച്ച് വ്യക്തമാക്കിയത്

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ മെറ്റ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബറിൽ 13ശതമാനത്തോളം ജീവനക്കാരെ പിരി‌ച്ചുവിട്ടിരുന്നു. 11,000 പേർക്കാണ് ആദ്യഘട്ട പിരിച്ചുവിടലിൽ തൊഴിൽ നഷ്ടമായതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും തൊഴിലാളികളെ മെറ്റ ഒറ്റയടിക്ക് വെട്ടിച്ചുരുക്കുന്നത് ഇതാദ്യമായാണ്.

പരസ്യവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായത് കമ്പനിയുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചുവെന്നും ഇതേത്തുടർന്ന് ഒഴിവാക്കാൻ സാധിക്കുന്നവരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും വൈസ് പ്രസിഡന്റുമാരോടും സക്കർബർഗ് ആവശ്യപ്പെട്ടതായും പറയുന്നു.സക്കർബർഗ് തന്റെ മൂന്നാമത്തെ കുട്ടിയുടെ പെറ്റേണല്‍ അവധിയിൽ പോകുന്നതിന് മുമ്പ് പിരിച്ചുവിടൽ പ്രതീക്ഷിക്കാമെന്നും മെറ്റയിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അതേസമയം 2023 കാര്യക്ഷമതയുടെ വർഷമാണെന്ന് മാർക് സക്കർബർഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിന് സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനായുള്ള മുന്നൊരുക്കമാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ബ്ലൂംബർഗ് റിപ്പോർട്ടിൽ കടുത്ത ആശങ്കയാണ് ജീവനക്കാർ പ്രകടിപ്പിക്കുന്നത്. ഈ മാസം വിതരണം ചെയ്യുമെന്നറിയിച്ച ബോണസ് നൽകാതെ ഒഴിവാക്കുമോ എന്ന ആശങ്കയും ജീവനക്കാർ പങ്കുവയ്ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (20 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (25 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (28 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (33 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (58 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

Malayali Vartha Recommends