ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷനില്‍ 185 ഒഴിവ്

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷനില്‍ ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രഫര്‍ ആന്‍ഡ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 185 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്ത് 35 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 11.
ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രഫര്‍: ആര്‍ട്‌സ്/കൊമേഴ്‌സ്/മാനേജ്‌മെന്റ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ഒന്നാം ക്ലാസോടെ ബിരുദം അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ /സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ, സ്‌റ്റെനോടൈപ്പിസ്റ്റ്/സ്‌റ്റെനോഗ്രഫര്‍ ആയി ഒരു വര്‍ഷം പ്രവൃത്തിപരിചയം. ഇംഗ്ലീഷ് സ്‌റ്റെനോഗ്രഫിയില്‍ മിനിറ്റില്‍ 80 വാക്കു വേഗം, കംപ്യൂട്ടര്‍ പരിജ്ഞാനം.
അസിസ്റ്റന്റ്: ആര്‍ട്‌സ്/കൊമേഴ്‌സ്/മാനേജ്‌മെന്റ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ഒന്നാം ക്ലാസോടെ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം.
ഉദ്യോഗാര്‍ഥികള്‍ 2016 ഫെബ്രുവരി 11നു മുന്‍പു യോഗ്യത നേടിയവരായിരിക്കണം.
പ്രായം: 18- 26 വയസ്. 2016 ഫെബ്രുവരി 11 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
എസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.
ശമ്പളം: 5200- 20200, ഗ്രേഡ് പേ- 2400 രൂപ.
അപേക്ഷാഫീസ്: 100 രൂപ.
എസ്‌സി/എസ്ടി/വിമുക്തഭടന്‍/വികലാംഗര്‍ എന്നിവര്‍ക്കു ഫീസില്ല. ഫീസടയ്‌ക്കേണ്ടതു സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് കാണുക.
അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും
www.isro.gov.in എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha