സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-ഗവേണന്‍സ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി മിഷന് കീഴില്‍ ഐ.ഐ.ഐ.ടി.എം.കെ -ഐ.എം.ജി നടത്തുന്ന പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് കോഴ്‌സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി.
ജീവനക്കാര്‍ മേലധികാരികള്‍ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംസ്ഥാന ഐ.ടി മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്‌ടോബര്‍ പതിനഞ്ചാം തിയതിക്ക് മുമ്പ് സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് ലഭിക്കും. അയക്കേണ്ട വിലാസം: കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍, ഐ.സി.ടി ക്യാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം.
https://www.facebook.com/Malayalivartha