തപാല്‍ വകുപ്പിന്റെ ബാങ്കിലേക്ക്3500പേര്‍ക്ക് അവസരം

തപാല്‍ വകുപ്പ് ആരംഭിക്കു ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലെ(ഐപിപിബി) വിവിധ തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ മാനേജിങ്ങ് ഡയറക്ടര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍(സിടിഒ), ഓപ്പറേഷന്‍സ്, റിസ്‌ക് ആന്‍ഡ് കോംപ്ലിയന്‍സ്, ഫിനാന്‍സ്, എച്ച്ആര്‍ & അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് എീ വിഭാഗങ്ങളിലെ മറ്റ് ചീഫ് എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുതിനുള്ള പരസ്യങ്ങളാണ് പുറത്തുവിട്ടത്. വിവിധ വിഭാഗങ്ങളിലെ ചില കരാര്‍ നിയമനങ്ങള്‍ക്കും പരസ്യം നല്‍കിയിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴു വരെയുള്ള സ്‌കെയിലിലെ മറ്റ് തസ്തികകളിലേക്കുള്ള സാധാരണ നിയമനവും വരും ആഴ്ചകളില്‍ ആരംഭിക്കും. കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടര്‍ തസ്തികകളിലേക്ക് പൊതുമേഖലാ ബാങ്കുകളില്‍ ഡപ്യൂട്ടേഷനുകളും ഐപിപിബി ആരംഭിച്ചു. ബ്രാഞ്ച് ഓഫീസുകളിലേക്ക് ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, മറ്റ് ഗവമെന്റ് വകുപ്പുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഡപ്യൂട്ടേഷനും ഉടന്‍ ക്ഷണിക്കും. വരും മാസങ്ങളില്‍ 3500ഓളം പ്രഫഷണലുകളെ നിയമിക്കാനാണ് പദ്ധതി. വിശദവിവരങ്ങള്‍ തപാല്‍ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ന്യൂഡല്‍ഹി ആസ്ഥാനമായിട്ടുള്ള ഐപിപിബി അടുത്ത വര്‍ഷത്തോടെ രാജ്യത്താകമാനം 650 ശാഖകള്‍ തുടങ്ങാനാണ് പദ്ധതിയിടുത്. 1.54 ലക്ഷം തപാല്‍ ഓഫീസുകളും, 1.39 ലക്ഷം ഗ്രാമീണ തപാല്‍ ഓഫീസുകളും 650 ജില്ലാ തലസ്ഥാന കേന്ദ്രീകൃത പേയ്‌മെന്റ്‌സ് ബാങ്ക് ശാഖകളുമായി വ്യാപ്തിയുടെ കാര്യത്തില്‍ ലോകത്തിലേക്കും ഏറ്റവും വലിയ ബാങ്ക് ശൃംഖലയാണ് ഐപിപിബി വിഭാവനം ചെയ്യുത്.
ഐപിപിബിക്ക് കമ്പനി നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന്2016 ഓഗസ്റ്റ് 17ന് ലഭിച്ചിരുന്നു. കേന്ദ്ര തപാല്‍ വകുപ്പിന് കീഴിലുള്ള പ്രഥമ പൊതുമേഖലാ സ്ഥാപനമായിരിക്കും ഇത്. 2017 സെപ്റ്റംബര്‍ മാസത്തിനകം ഐപിപിബി ശാഖകള്‍ തുറക്കാനാകുമന്നാണ് തപാല്‍ വകുപ്പിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha