ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് റിക്രൂട്മെന്റിന് ഒരുങ്ങി ഖത്തർ

രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് റിക്രൂട്മെന്റിന് ഒരുങ്ങുന്നു.ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്.ക്ലിനിക്കൽ ,നോൺക്ലിനിക്കൽ വിഭാഗങ്ങളിലായി മൊത്തം 2690 ഒഴിവുകളാണ് ഉള്ളത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഉടൻ ആരംഭിക്കുന്ന ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങൾ. ക്ലിനിക്കൽ വിഭാഗത്തിൽ വിദേശികൾക്കും അപേക്ഷിക്കാം. അഡ്മിനിസ്ട്രേഷൻ അടക്കമുള്ള മറ്റു വിഭാഗങ്ങളിൽ സ്വദേശികൾക്കു മാത്രമായിരിക്കും നിയമനം. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര അധികം ആളുകളെ ഒരുമിച്ച് റിക്രൂട് ചെയ്യുന്നത്.
For More updates LIKE us on Face Book
https://www.facebook.com/Malayalivartha