പാസ്പോര്‍ട്ട്, ലൈസന്‍സ്, പരീക്ഷ ഫീസുകള്‍ എന്നിവയ്ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിച്ചു

പാസ്പോര്‍ട്ട്, ലൈസന്‍സ്,രജിസ്ട്രേഷന്‍, കേന്ദ്ര സര്‍വ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ തുടങ്ങിയവ കൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ബജറ്റിന് മുന്‍പായി നടത്തിയ യോഗത്തിലാണ് തീരുമാനം എടുത്തത്. ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങള്‍ സാമ്ബത്തിക ചുമതല സ്വയം നിര്‍വ്വഹിക്കണമെന്നും സര്‍ക്കാര്‍ സബ്സിഡി അധികകാലം നല്‍കാന്‍ കഴിയില്ലെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജമാലന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.
നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഈടാക്കുന്നത് 100 രൂപ ചാര്‍ജ് ഉള്‍പ്പടെ ഉയര്‍ത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha