റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റന്‍റ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ആകെയുള്ള ഒഴിവുകൾ 610. കേരളത്തിൽ തിരുവനന്തപുരം ,കൊച്ചി എന്നിവിടങ്ങളിലായി 34 ഒഴിവുകളുണ്ട്.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. പ്രിലിമിനറി, മെയിൻ എന്നീ പരീക്ഷകൾക്ക് പുറമെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 28. ഓൺലൈൻ ആയി നടക്കുന്ന പ്രിലിമിനറി പരീക്ഷ ഡിസംബർ 23,24 തീയതികളിൽ നടക്കും. മെയിൻ പരീക്ഷ അടുത്ത വർഷം ജനുവരിയിൽ.
https://www.facebook.com/Malayalivartha