ബെവ്കോ : എല്‍.ഡി ക്ലാര്‍ക്ക് സാധ്യതാപട്ടികയിൽ 6000 പേര്‍

ബിവറേജസ് കോര്‍പ്പറേഷനില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള സാധ്യതാപട്ടികയില്‍ 6000 പേരെ ഉള്‍പ്പെടുത്താന്‍ പിഎസ്സി തീരുമാനിച്ചു. മുഖ്യപട്ടികയില്‍ 3000 പേരുണ്ടാകും.
ബാക്കിയുള്ള 3000 പേര്‍ ഉപപട്ടികയിൽ ഉൾപ്പെടും.
40 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ ഉള്‍പ്പെടുത്തി തസ്തികമാറ്റത്തിനുള്ള സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും. കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് ഇതിന്റെ പരീക്ഷ പി.എസ്.സി. നടത്തിയത്.
ഓണ്‍ലൈനിലൂടെ മാത്രം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം 2017 ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ പി.എസ്.സി. തീരുമാനിച്ചു
https://www.facebook.com/Malayalivartha