നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ 39 ഒഴിവുകൾ

കേന്ദ്ര മാനവവിഭവശേഷി വകുപ്പിൻറെ കീഴിലുള്ള സ്വയം ഭരണസ്‌ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ (എൻഐഒഎസ്) വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) (ഗ്രൂപ്പ് എ)– ഒരു ഒഴിവ്.
യോഗ്യത– 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഹിന്ദി/ ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം.
പ്രായം– 42 വയസിൽ താഴെ
ഇഡിപി സൂപ്പർവൈസർ (ഗ്രൂപ്പ് സി)– 35 വയസ്.
യോഗ്യത– ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഗാർഡ് വെയർ എൻജിനിയറിംഗിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും. പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം ഡെവലപ്മെൻറിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം– 37 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
സെക്രട്ടറി (ഗ്രൂപ്പ് എ), ഡെപ്യൂട്ടി ഡയറക്ടർ (അക്കൗണ്ട്സ്), അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനമാണ്.
അപേക്ഷാഫീസ്, ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) തസ്തികയിലേക്ക് ജനറൽ, ഒബിസി വിഭാഗക്കാർക്ക് 750 രൂപയും എസ്–സി, എസ്ടി വിഭാഗക്കാർക്ക് 250 രൂപയുമാണ് ഫീസ്. ഇഡിപി സൂപ്പർവൈസർ തസ്തികയിലേക്ക് യഥാക്രമം 500 രൂപയും 250 രൂപയുമാണ് അടയ്ക്കേണ്ടത്. ഡിമാൻറ് ഡ്രാഫ്റ്റ് ആയി വേണം അയക്കാൻ. ഡിഡിയുടെ പിൻവശത്ത് ഉദ്യോഗാർഥിയുടെ പേരും വിലാസവും ഏത് തസ്തികയിലാണ് അപേക്ഷിക്കുന്നതെന്ന വിവരവും ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തണം. ഭിന്നശേഷിക്കാർക്ക് അപേക്ഷാ ഫീസ് ബാധകമല്ല.
അപേക്ഷ ഫോം വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ്ചെയ്യണം. അപേക്ഷാഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിഡിയും സഹിതം അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച്.
https://www.facebook.com/Malayalivartha