വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി വയനാട്ടില്‍

വടക്കന്‍ ജില്ലക്കാര്‍ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മേയ് 24 മുതല്‍ 31 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വെച്ചു നടത്തുന്നു.
പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍ പ്രത്യേകമായും 50 ശതമാനം മാര്‍ക്ക് യോഗ്യതവേണ്ട ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ് എന്നീ തസ്തികകളിലേക്കും മേല്‍ യോഗ്യതകള്‍ക്കു പുറമേ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കേണ്ട മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
പ്രായം: 17-21 വയസ്സ്.
ഉയരം: ഓട്ടോ ടെക്നീഷ്യന്‍-165 സെ.മീ., ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍-167 സെ.മീ., എയര്‍ഫോഴ്സ് പോലീസ്-175 സെ.മീ.
അപേക്ഷകര്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം. കണ്ണട ഉപയോഗിക്കുന്നവര്‍ അത് നിര്‍ദേശിച്ച ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരണം. കുറിപ്പടിയില്‍ ഡോക്ടറുടെ കൈയൊപ്പ്, സീല്‍, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ വ്യക്തമായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കണ്ണൂര്‍ ജില്ലക്കാര്‍ ഏപ്രില്‍ 24-നും മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ ഏപ്രില്‍ 25-നും കോഴിക്കോട്, മാഹി ജില്ലക്കാര്‍ ഏപ്രില്‍ 26-നും കൊച്ചി കാക്കനാട്ട് നമ്പര്‍ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററില്‍ നേരിട്ടെത്തിയാണ് പ്രീ-രജിസ്ട്രേഷന്‍ നടത്തേണ്ടത്.
വയനാട് ജില്ലക്കാര്‍ മേയ് 5, 6 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി പ്രീ-രജിസ്ട്രേഷന്‍ നടത്തണം. രണ്ട് കേന്ദ്രങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് രജിസ്ട്രേഷന്‍ നടത്തുക.
ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ നാല് കോപ്പികള്‍ എന്നിവയുമായി പ്രീ-രജിസ്ട്രേഷനും റിക്രൂട്ട്മെന്റ് റാലിക്കും ഹാജരാകണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന കോളേജിന്റെയോ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയില്‍നിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ് എന്നിവയ്ക്കായുള്ള റിക്രൂട്ട്മെന്റ് റാലിയില്‍ മേയ് 25-ന് എഴുത്തുപരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും മേയ് 26-ന് കായികക്ഷമതാ ടെസ്റ്റും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടത്തും. മെഡിക്കല്‍ അസിസ്റ്റന്റിനുള്ള എഴുത്തു പരീക്ഷ എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും മേയ് 28-നും അഡാപ്റ്റബിലിറ്റി ടെസ്റ്റ് 2 മേയ് 29-നുമാണ് നടക്കുക.
വിശദവിവരങ്ങൾക് : www.airmenselection.gov
https://www.facebook.com/Malayalivartha