ഈസ്റ്റേൺ നേവൽ കമാന്റിൽ 205 മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകൾ

വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാന്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) സഫായിവാല, ചൗക്കിദാർ, പ്യൂൺ എന്നീ തസ്തികകളിലെ ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു.
മെട്രിക്കുലേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 205 ഒഴിവുകളുണ്ട്. പ്രായം - 40 വയസ്സ് കവിയാൻപാടില്ല. നിശ്ചിത മാതൃകയിൽ A4 സൈസ് പേപ്പറിൽ അപേക്ഷ എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കാം.
സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്ട്ട് സൈസ്കളർ ഫോട്ടോ നിശ്ചിത കോളത്തിൽ ഒട്ടിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 ആണ്.
www.indiannavy.nic.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതോടൊപ്പം വെബ്‌സൈറ്റിൽ പറഞ്ഞിട്ടുള്ള ബന്ധപ്പെട്ട രേഖകൾ സഹിതം പ്രോപ്പർ ചാനലിലൂടെ അപേക്ഷിക്കണം.
അപേക്ഷിക്കുന്ന കവറിനു പുറത്തു APPLICATION FOR THE POST OF MULTI TASKING STAFF (Ministerial) by (ABSORPTION) എന്നെഴുതി താഴെ പറയുന്ന വിലാസത്തിൽ അയക്കണം.
വിലാസം - The Flag Officer Commanding in Chief (for Staff Officer Civilian Recruitment Cell), Headquaters, Eastern Naval Command, Arjun Block, Naval Base, വിശാഖപട്ടണം 530 014 എന്ന വിലാസത്തിൽ അയക്കണം.
https://www.facebook.com/Malayalivartha