നേവിയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം

നേവിയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം. ലോജിസ്റ്റിക്സ് കേഡറിൽ പെർമനന്റ് കമ്മിഷൻ ഓഫിസർ ആകാനും അവസരമുണ്ട്.28 ഒഴിവുകളാണുള്ളത്. എജ്യൂക്കേഷൻ ബ്രാഞ്ചിൽ സ്ത്രീകൾക്കും, പുരുഷൻമാർക്കും അപേക്ഷിക്കാം. എന്നാൽ ലോജിസ്റ്റിക്സ് കേഡറിൽ പുരുഷൻമാർക്കാണ് അവസരം. സ്ത്രീകൾക് അപേക്ഷിക്കാൻ പാടില്ല.
അപേക്ഷകർ അവിവാഹിതരായിരിക്കണം. 2018 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം തുടങ്ങും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20.
ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ 2017 ജൂൺ- ഒാഗസ്റ്റ് മാസങ്ങളിൽ ബെംഗളൂരു/ ഭോപാൽ/ വിശാഖപട്ടണം/കോയമ്പത്തൂരിൽ നടത്തുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. തുടർന്ന് വൈദ്യപരിശോധന. സബ്–ലഫ്‌റ്റ്‌നന്റ് റാങ്കിലായിരിക്കും തുടക്കം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.joinindiannavy.gov.in.
https://www.facebook.com/Malayalivartha