കേരള എന്‍ജി./ഫാര്‍മസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യാം

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കമ്മീഷണറോടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടത്. അഡ്മിറ്റ് കാര്‍ഡ് ഇല്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
അപേക്ഷയിലെ ചില അപാകതകൾ മൂലം ചില വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡ് തടഞ്ഞു വെച്ചിട്ടുണ്ട്. ഏപ്രില്‍ 15നുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കുന്ന പക്ഷം അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപാകതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത സമയത്ത് അപേക്ഷകനു ലഭിച്ച മെമ്മോയുടെ ഒരു പകര്‍പ്പ് കൂടി സമർപ്പിക്കണം.
ഹെല്‍പ്പലൈന്‍ നമ്പറുകള്‍: 0471- 2339101, 2339102, 2339103, 2339104.
https://www.facebook.com/Malayalivartha