കേന്ദ്രസേനകളില്‍ 2,221 ഒഴിവുകള്‍

അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളിലെ സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 15 ആണ്. ബിരുദം ഉള്ളവർക്കു അപേക്ഷിക്കാം.
സബ് ഇന്‍സ്‌പെക്ടര്‍
സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഡല്‍ഹി പൊലീസ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയിലേക്കാണ് നിയമനം.
ശമ്പളം: 35400 - 112400 രൂപ
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍: സിഐഎസ്എഫ്.
ശമ്പളം: 29,200 - 92,300 രൂപ.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
ശാരീരിക യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/tVdAFA.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ssconline.nic.in
https://www.facebook.com/Malayalivartha