വ്യോമസേനയിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു

വ്യോമസേനയുടെ കീഴിലുള്ള എച് ക്യൂ വെസ്റ്റേൺ എയർ കമാൻഡ് വിവിധ യൂണിറ്റുകളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ആണ്.
സൂപ്രണ്ട് (സ്റ്റോർ) : ബിരുദം/ തത്തുല്യം . സമാനമേഖലയിലെ പ്രവർത്തി പരിചയം അഭിലഷണീയം.
സ്റ്റോർ കീപ്പർ : പ്ലസ് ടു/ തത്തുല്യം. സമാനമേഖലയിലെ പ്രവർത്തി പരിചയം അഭിലഷണീയം.
എൽ. ഡി. സി.: പ്ലസ് ടു/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനുറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനുറ്റിൽ 30 വാക്ക് (കമ്പ്യൂട്ടറിൽ)
സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) : മെട്രികുലേഷൻ/തത്തുല്യം. ലൈറ്റ് ഹെവി വെഹിക്കിൾ അംഗീകൃത സിവിൽ ഡ്രൈവിംഗ് ലൈസെൻസ്, ഡ്രൈവിങ്ങിൽ 2 വർഷത്തെ പ്രായോഗിക പരിചയം, മോട്ടോർ മെക്കാനിസത്തിൽ അറിവ് ഉണ്ടാവണം.
കുക്ക്: മെട്രിക്കുലേഷൻ. ആറ് മാസത്തെ പ്രവർത്തി പരിചയം.
കാർപെന്റെർ: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ.
പെയിന്റർ: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ.
പ്രായം : 18 - 25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം കണക്കാക്കുന്നത്. അര്ഹതപെട്ടവർക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
https://www.facebook.com/Malayalivartha