ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ (ക്രെഡിറ്റ്), മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 670 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് അഞ്ച്. മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നവർക് പ്രവർത്തിപരിചയം ആവശ്യമാണ്.
യോഗ്യത: ഓഫിസർ (ക്രെഡിറ്റ്): കുറഞ്ഞത് 60 % മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55 % മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദവും എംബിഎ/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിബിഎം യോഗ്യത അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ ഇക്കണോമിക്സ് ബിരുദാനന്തര ബിരുദവും (അവസാനവർഷ ബിരുദാനന്തര ബിരുദ, ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഇവർ 2017 ജൂൺ 30 നു മുൻപ് യോഗ്യത നേടണം.) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്അല്ലെങ്കിൽ ഐസിഡബ്ല്യുഎ അല്ലെങ്കിൽ കമ്പനി സെക്രട്ടറി.
മാനേജർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും എംബിഎ/പിജിഡിബിഎ/ പിജിഡിബിഎം /പിജിബിഎം യോഗ്യത അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ഇക്കണോമിക്സ് ബിരുദാനന്തര ബിരുദവും . അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഐസിഡബ്ല്യുഎ അല്ലെങ്കിൽ കമ്പനി സെക്രട്ടറി.
മൂന്നു മാസത്തെ കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത എങ്കിലും നേടിയവരാകണം അല്ലെങ്കിൽ ബിരുദത്തിനോ അതിനു ശേഷമോ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ അനുബന്ധ പേപ്പർ ഒരു വിഷയമായി പഠിച്ചവരാകണം.
ജോലിപരിചയം: പബ്ലിക് സെക്ടർ ബാങ്കുകളിൽ അല്ലെങ്കിൽ പ്രൈവറ്റ് ബാങ്കുകളിൽ (കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള) ഓഫിസർ തസ്തികയിൽ കുറഞ്ഞതു രണ്ടു വർഷത്തെ ജോലിപരിചയം.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം/ അംഗപരിമിതർ 100 രൂപ മതി.
റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.bankofindia.co.in എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha