മുംബൈയിലെ നേവൽ ഡോക്ക്‌യാഡിൽ ട്രേഡ്‌സ്‌മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മുംബൈയിലെ നേവൽ ഡോക്ക്‌യാഡിൽ ട്രേഡ്‌സ്‌മാൻ മേറ്റ് (ഏർസ്റ്റ്‌വൈൽ എംടിഎസ് (ഇൻഡസ്ട്രിയൽ)/ യുഎസ്എൽ) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 384 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20 ആണ്.
യോഗ്യത: പത്താം ക്ലാസ് ജയം.
www.bhartiseva.com എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തണം.. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട്‌സൈസ് ഫോട്ടോ എന്നിവ നിശ്ചിത രീതിയിൽ സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.bhartiseva.com, www.indiannavy.nic.in.
https://www.facebook.com/Malayalivartha