എച്ച്.എസ്.എസ്.ടി. ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പി.എസ്.സി. വിജ്ഞാപനം ഉടൻ

കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി ടീച്ചർ ഉൾപ്പെടെ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കും.
ട്രെയിനിങ് കോളേജുകളിൽ ലക്ചറർ ഇൻ നാച്വറൽ സയൻസ്, വ്യവസായ പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ അസിസ്റ്റന്റ് എസ്.സി./എസ്.ടി.) എന്നീ തസ്തികകൾക്ക് ഓൺലൈൻ പരീക്ഷ നടത്തും. ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡിൽ ലബോറട്ടറി അസിസ്റ്റന്റ്, കെ.എസ്.ആർ.ടി.സി.യിൽ റിസർവ് ഡ്രൈവർ (എൻ.സി.എ-എസ്.ടി) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha