കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സബ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികകളിലായിട്ടാണ് നിയമനം.
യോഗ്യത
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍/അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./എം.ബി.എ (ഫിനാന്‍സ്)മാസ്റ്റേഴ്‌സ് ഇന്‍ ബിസിനസ് സ്റ്റഡീസ്/ബിസിനസ് ഇക്കണോമിക്‌സ് എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്ലസ്ടു തലത്തില്‍ കണക്കിന് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
അവസാനവര്‍ഷ ഡിഗ്രി പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2017 ഓഗസ്റ്റ് ഒന്നിനുള്ളില്‍ യോഗ്യത നേടിയിരിക്കണം. ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്/എക്‌സാമിനര്‍/പ്രിവെന്റീവ് ഓഫീസര്‍/ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് മികച്ച ശാരീരികയോഗ്യത വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://ssc.nic.in/
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ssconline.nic.in/
https://www.facebook.com/Malayalivartha