നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം

നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR)02/2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം. അവസാന തീയതി ജൂണ്‍ നാല്.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം)
പ്രായം: 1997 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും ഇടയില്‍ ജനിച്ചവരാകണം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.joinindiannavy.gov.in.
https://www.facebook.com/Malayalivartha