ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ ഒഴിവുകൾ

ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 ആണ്. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇൻസ്ട്രമെന്റ് മെക്കാനിക് /ലബോറട്ടറി അസിസ്റ്റന്റ്-കെമിക്കൽ/ മെഷിനിസ്റ്റ്/മോട്ടോർ മെക്കാനിക്/ പ്ലംബർ/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്/ ഡ്രാഫ്റ്റ്സ്മാൻ-ബി (സിവിൽ), ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, എന്നീ തസ്തികകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും വെബ്സൈറ്റ്: www.nrsc.gov.in.
https://www.facebook.com/Malayalivartha