ഒാർഡനൻസ് ഫാക്ടറിയിൽ ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഒാർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്റ് സെന്റർ വിവിധ ട്രേഡുകളിൽ ഇൻഡസ്ട്രിയൽ എംപ്ലോയേഴ്സ് (സെമി സ്കിൽഡ്) ആൻഡ് ലേബർ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 19 നു മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കണം.
സെമി സ്കിൽഡ് വർക്ക്മാൻ:
മെട്രിക്കുലേഷൻ, എൻസിവിടി നൽകുന്ന അനുബന്ധ ട്രേഡിലെ എൻഎസി/ എൻടിസി
ലേബർ: മെട്രിക്കുലേഷൻ.
വിമുക്തഭടൻ: ടെക്നീഷ്യൻ, എൻഎസിയ്ക്ക് തത്തുല്യമായ ക്ലാസ് -III അപ്ഗ്രേഡിങ് യോഗ്യത, അല്ലെങ്കിൽ ടെക്നീഷ്യൻ, എൻടിസിയ്ക്ക് തത്തുല്യമായ ക്ലാസ് -II & ക്ലാസ് I അപ്ഗ്രേഡിങ് യോഗ്യത.
പ്രായപരിധി: 18-32 വയസ്. 2017 ജൂൺ 19 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
എഴുത്തുപരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷാഫീസ്: 50 രൂപ. പെയ്മെന്റ് ഗേറ്റ്‌വേ വഴിയും എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ഡെപ്പോസിറ്റ് (വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ചലാൻ ഡൗൺലോഡ് ചെയ്ത്) ചെയ്തും ഫീസടയ്ക്കാം. എസ്‌സി/ എസ്‌ടി /സ്ത്രീകൾ / ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
ഉദ്യോഗാർഥികൾ ഏതെങ്കിലും ഒരു ഫാക്ടറിയിലേക്കും, ഏതെങ്കിലും ഒരു ട്രേഡിലേക്കും മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ അയയ്‌ക്കുന്നതിനും വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.ofb.gov.in
https://www.facebook.com/Malayalivartha