വ്യോമസേനയില്‍ ഓഫീസറാകാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2017) ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്.
സ്ത്രീകള്‍ക്കുള്ള കോഴ്സുകള്‍
ഫ്‌ളൈയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗങ്ങളിലായി 2018 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസറാവാം.
1. ഫ്‌ളൈയിങ് ബ്രാഞ്ച്
FLYING BRANCH - No. 204/18F/SSC/W (Short Service Commission)
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60
ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്.
പ്രായം: 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1994 ജൂലായ് 2-നും 1998 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. .
ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം- 162.5 സെ.മീ. കാലിന്റെ നീളം- കുറഞ്ഞത് 99 സെ.മീ. കൂടിയത്- 120 സെ.മീ. തുടയുടെ നീളം-കൂടിയത് 64 സെ.മീ. ഇരിക്കുമ്പോള്‍ നീളം- കുറഞ്ഞത് 81.5 സെ.മീ., കൂടിയത് 96 സെ.മീ. കാഴ്ച- 6/6, 6/9.
2. ടെക്നിക്കല്‍ ബ്രാഞ്ച്
TECHNICAL BRANCH - No. 203/18T/SSC/W (Short Service Commission)
ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍) വിഭാഗങ്ങളിലായിരിക്കും പ്രവേശനം.
യോഗ്യത: ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്) AE (L): ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്‌സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്.
പ്രായം: 20-26 വയസ്സ്. 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1991 ജൂലായ് 2-നും 1997 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
3. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്
GROUND DUTY BRANCHES - No. 203/18G/SSC/W (Short Service Commission)
അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്, അക്കൗണ്ട്സ്, എജ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
യോഗ്യത: അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അക്കൗണ്ട്സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം.
എജുക്കേഷന്‍- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 50 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ./എം.സി.എ. അല്ലെങ്കില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, ഡിഫന്‍സ് സ്റ്റഡീസ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി. മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷന്‍, ജേണലിസം, പബ്‌ളിക്ക് റിലേഷന്‍സ് വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പി.ജി.
ശാരീരിക യോഗ്യത: സ്ത്രീകള്‍ക്ക് കുറഞ്ഞ ഉയരം- 152 സെ.മീ. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2018 ജൂണ്‍ 15-നകം ബിരുദം ലഭിക്കുന്നവരായിരിക്കണം.
പുരുഷന്മാര്‍ക്കുള്ള കോഴ്സുകള്‍
2018 ജൂലായില്‍ തുടങ്ങുന്നത്. ഷോര്‍ട്ട്സര്‍വീസ് കമ്മിഷന്‍, പെര്‍മനന്റ് കമ്മിഷന്‍ ഓഫീസര്‍മാരാവാന്‍ അവസരമുണ്ട്.
1. ഫ്‌ളൈയിങ് ബ്രാഞ്ച്.
No. 204/18F/SSC/M (Short Service Commission)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്. യോഗ്യത.
ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം- 162.5 സെ.മീ. കാലിന്റെ നീളം- കുറഞ്ഞത് 99 സെ.മീ. കൂടിയത്- 120 സെ.മീ. തുടയുടെ നീളം-കൂടിയത് 64 സെ.മീ. ഇരിക്കുമ്പോള്‍ നീളം- കുറഞ്ഞത് 81.5 സെ.മീ. കൂടിയത് 96 സെ.മീ. കാഴ്ച- 6/6, 6/9.
പ്രായം: 20-24 വയസ്സ്. 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1994 ജൂലായ് 2-നും 1998 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
2. ടെക്നിക്കല്‍ ബ്രാഞ്ച്
(a No. 203/18T/PC/M (Permanent Commission)
(b) No. 203/18T/SSC/M (Short Service Commission)
ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍) വിഭാഗങ്ങളിലായിരിക്കും പ്രവേശനം.
യോഗ്യത: ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്) എ' (ഘ): ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്.
പ്രായം: 20-26 വയസ്സ്. 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 ജൂലായ് 2-നും 1998 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
ശാരീരിക യോഗ്യത പുരുഷന്മാര്‍ക്ക് കുറഞ്ഞ ഉയരം- 157.5 സെ,മീ.
3. ഗ്രൗണ്ട് ഡ്യൂട്ടി.
(a) No. 203/18G/PC/M (Permanent Commission)
(b) No. 203/18G/SSC/M (Short Service Commission)
യോഗ്യത: അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അക്കൗണ്ട്സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം .
എജുക്കേഷന്‍- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.ബി.എ./എം.സി.എ. അല്ലെങ്കില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, ഡിഫന്‍സ് സ്റ്റഡീസ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി. മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പി.ജി.
പ്രായം: 20-26 വയസ്സ്. 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 ജൂലായ് 2-നും 1998 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
ശാരീരിക യോഗ്യത കുറഞ്ഞ ഉയരം- 157.5 സെ.മീ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.careerairforce.nic.in
25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പരിശീലനകാലത്ത് വിവാഹിതരാകാന്‍ അനുവദിക്കില്ല.
കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
https://www.facebook.com/Malayalivartha